ജി.എച്ച്.എസ്. എസ്. ചെമ്മനാട്/അക്ഷരവൃക്ഷം/ കർഷകനാമം
കർഷകനാമം ഒരു ചെറിയൊരു നാട്ടിൻ പുറം, അവിടെ ഒരു പുല്ല് മേഞ്ഞ വീടുണ്ടായിരുന്നു. അതാണ് ശാന്തയുടെ വീട്. അവർക്ക് കുറച്ച് കൃഷിയുണ്ട്. ശാന്തയ്‌ക്കൊരു മകനുണ്ട്. അവൻ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോഴാണ് അവന്റെ അച്ഛന്റെ മരണം. അതുകൊണ്ട് തന്നെ കൃഷി ചെയ്താണ് അവനെ വളർത്തിയതും പഠിപ്പിച്ചതും. അച്ഛൻ ഇല്ലാത്ത കുറവ് അറിയിക്കാതെയാണ് അവനെ വളർത്തിയത്. പക്ഷേ അവന് പുച്ഛമാണ് കൃഷിയോട്. പുതു തലമുറയെ പോലെ ബിസിനസ്സ് എന്നൊരു ചിന്തയാണവനെപ്പോഴും.എന്നാൽ അമ്മ കൃഷിയോടിണങ്ങി ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. അങ്ങനെ അവൻ വലുതാവാൻ തുടങ്ങി. അമ്മയ്ക്ക് വയസായി തുടങ്ങി. അമ്മ കിടപ്പിലായതോടെ സമ്പാദ്യവും കുറഞ്ഞു. ബിസിനസ്സിന് വേണ്ടി ചെലവിടാനുള്ള തുക അവന് കിട്ടാതെയായി. അങ്ങനെ അവന് ബിസിനസ്സ് രംഗത്ത് തകർച്ച നേരിടാൻ തുടങ്ങി.ഒടുവിൽ അമ്മയുടെയും കൃഷിയുടെയും വില തിരിച്ചറിഞ്ഞ അവൻ കൃഷി ചെയ്ത് പ്രകൃതിയോടിണങ്ങിയ ഒരു ജീവിതം
നയിച്ച് അമ്മയെ സ്നേഹിച്ച് ജീവിക്കാൻ തുടങ്ങി.
|