ജി.എച്ച്.എസ്. എസ്. ചെമ്മനാട്/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം "ചന്ദ്രേട്ടനും കുടുംബവും വളരെ സന്തോഷത്തിലാണ്" .കാര്യം എന്താണെന്നറിയാമോ? ചന്ദ്രേട്ടൻ്റെ മകൻ ഉണ്ണി അടുത്ത മാസം ഗൾഫിൽ നിന്ന് നാട്ടിലെത്തും. ആയിടെയാണ് കോവിഡ്- 19 എന്ന മഹാമാരി ലോകമാകെ കുലുക്കിയത് .പിന്നീടുള്ള ദിവസങ്ങൾ കൊറൊണയുടേത് മാത്രമായി. ചന്ദ്രേട്ടനാകെ ഭയമായി. അന്ന് ഒരു ഞായാറാഴ്ച ആയിരുന്നു .
രാവിലെ തന്നെ ചന്ദ്രേട്ടൻ തൻ്റെ മകനെ വിളിച്ച് ഇങ്ങനെ പറഞ്ഞു. മോനെ ഉണ്ണി നിനക്ക് സുഖമല്ലേ...? എന്നാ നിൻ്റെ ഫ്ലൈറ്റ് ?? " അടുത്ത ആഴ്ചയാണ് " ഉണ്ണി മറുപടി പറഞ്ഞു . " ആ ടിക്കറ്റ് ക്യാൻസൽ ചെയ്തോടാ.....!! ഇനിയൊ രിക്കലാവല്ലോ? ഓരോ ദിവസം കൂടുമ്പോൾ കൊറോണ ബാധിച്ചവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയല്ലേ... നീ വരണംന്നില്ല്യ ...!!! എന്നാലും !! ഇത്രയോക്കെ കാശ് ചെലവാക്കിയതല്ലേ.. ഉണ്ണി പറഞ്ഞു കുടുംബത്തിലെ എല്ലാവർക്കും ഭയമായി . ആരു പറഞ്ഞാലും ഉണ്ണി കേൾക്കുന്നില്ല. അവൻ നാട്ടിൽ വരാൻ തന്നെ തീരുമാനിച്ചു .... വീട്ടിൽ എല്ലാവർക്കും അവനോട് ദേഷ്യമായി. അവൻ വീട്ടിലെത്തി ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകി .വീട്ടിൽ അകത്ത് ചെന്നു , ആരും ഉണ്ണിയെ ശ്രദ്ധിച്ചില്ല .ഉടൻ അവൻ തൻ്റെ മുറിയിൽ കടന്നു .വിമാനത്താവളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകർ ഉണ്ണിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.... "ആ നിർദ്ദേശങ്ങൾ ഇതായിരുന്നു. 'രണ്ടാഴ്ച വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ ഇരിക്കുക ,സാമൂഹിക അകലം പാലിക്കുക ,ആലിംഗനം ,ഹസ്തദാനം തുടങ്ങിയവ ഒഴിവാക്കുക ,ഹാൻ്റ് വാഷ്, ഹാൻ്റ് സാനിറ്റൈസർ തുടങ്ങിയവ ശീലിക്കുക . ഉണ്ണി അതൊക്കെ സ്വീകരിച്ചു. ഉണ്ണി വന്നതറിഞ്ഞ് പലരും അവനെ കാണാനെത്തിയെങ്കിലും അവനതിൽ താൽപര്യം കാണിച്ചില്ല. അങ്ങനെ 14 ദിവസം പെട്ടെന്ന് കടന്നു പോയി . ഉണ്ണി അടുത്തുള്ള ആശുപത്രിയിലേക്കു പോയി . അവൻ്റെ സാമ്പിൾ പരിശോധിച്ചു. രോഗമില്ലെന്ന് ഉറപ്പായി. അവന് ആശ്വാസമായി .ഉടൻ തന്നെ അവനെ വീട്ടിലെത്തി. അച്ഛനമ്മമാരെ കാണാനുള്ള തിടുക്കത്തിലാണ് അവൻ നാട്ടിലെത്തിയത് എന്ന് തൻ്റെ അച്ഛനെയും, അമ്മയെയും ഉണ്ണി ബോധ്യപ്പെടുത്തി. അവൻ അനുഭവിച്ച ഒറ്റപ്പെടലിൻ്റെ വേദന മാറി.....!!! ഉണ്ണി സ്വീകരിച്ച നിർദ്ദേശങ്ങളും, ഉപദേശങ്ങളും നമ്മുടെ ജീവിതത്തിലും സ്വീകരിക്കാം. കോവിഡ്- 19 എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം .... " നമ്മൾ അതിജീവിക്കും "
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ