ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/അകന്നു നിന്ന്.. ചേർത്തു വെക്കാം


അകന്നു നിന്ന്.. ചേർത്തു വെക്കാം

 
ലോകം മുഴുവൻ ഒരു പകർച്ച വ്യാധിയുടെ പേരിൽ മുൾമുനയിൽ നിൽക്കുകയാണ്. കൊറോണ എന്ന് വിളിക്കുന്ന covid 19
ഇന്ന് ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസ് ആഗോളതലത്തിൽ തന്നെ ഒരു വലിയ ഭീഷണി ആയികൊണ്ടിരിക്കുകയാണ്. മനുഷ്യരിൽ സാധാരണയായി ഉണ്ടാകുന്ന പനി ചുമ തുമ്മൽ എന്നിവയിലൂടെയാണ് ഈ വൈറസ് മറ്റുള്ളവരുടെ ശരീരത്തിൽ എത്തുന്നത്. തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തേക് തെറിക്കുന്ന സൂക്ഷ്മ കണികകളിലൂടെ മറ്റു ആതിഥേയ ശരീരങ്ങളിലേക് പ്രവേശിക്കുന്നു. Covid 19ന് മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത് പരിസ്ഥിതിയുമായുള്ള ഇടപെടൽ, ശുചിത്ത്വം, രോഗപ്രധിരോധം എന്നിവയാണ്. കൊറോണ ഉള്ള ഒരു രാജ്യത്ത് നിന്നും ഒരു വ്യക്തി മറ്റൊരു രാജ്യത്തേക് പോകുമ്പോൾ നിർബന്ധമായും പരിസ്ഥിതിയോടും സമൂഹത്തോടും ഇടപഴകാൻ പാടുള്ളതല്ല. മുഖ്യമായും സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. വിദേശത് നിന്നും വരുന്നവർ 28 ദിവസം പ്രധാനമായും ക്വാറന്റൈനിൽ കഴിയേണ്ടതാണ്. 28 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പോകേണ്ടതാണ്. രോഗം സമ്പർക്കം വഴി പകരുന്നതിനാലാണ് പരിസ്ഥിതിയോടും സമൂഹത്തിനോടും അകലം പാലിക്കണമെന്ന് പറയുന്നത്. കോറോണയെ പ്രതിരോധിക്കാനായി ശുചിത്ത്വം ഒരു അടിസ്ഥാന ഘടകമാണ്. ശുചിയായി നടന്നാൽത്തന്നെ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാം. ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച് നന്നായി കൈകൾ വൃത്തിയാക്കുക, വീടും പരിസ്ഥിതിയും ശുചിയാകുക, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, പുറത്തേക്കിറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ കൊണ്ട് മൂക്കും വായും മറക്കുക എന്നിവ തന്നെ ശ്രദ്ധിച്ചാൽ രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത് തടയാം. വ്യക്തി ശുചിത്ത്വം, സാമൂഹിക അകലം പാലിക്കൽ എന്നിവ covid 19നെ പ്രതിരോധിക്കാൻ സാധിക്കും. മരുന്നോ പ്രതിരോധ കുതിവെപ്പോ ഇല്ലാത്ത ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകം. ഒരുപാട് ആളുകളുടെ ജീവനെടുത്ത കൊറോണ എന്ന മഹാവിപത്തിനെ പിടിച്ചുകെട്ടേണ്ടത് അത്യാവിശ്യമാണ്. ഇത് നിരാശയുടെ കാലമല്ല. ഏതു ശത്രുവിനെയും തുരത്താനല്ല, നിഗ്രഹിക്കാൻ തന്നെ കഴിയുന്ന കരുത്താനാണ് മനുഷ്യൻ എന്ന് തെളിയിക്കേണ്ട കാലമാണ്. ഒന്നുറപ്പ് നാം അതിജീവിക്കുകതന്നെചെയ്യും.



സംവൃത . ഒ
9 A ജി.എച്ച്.എസ്.വിളയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം