ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കടമ
ശുചിത്വം നമ്മുടെ കടമ
വളരെ ഏറെ ഭീകരവും ഗുരുതരവും ആയ ഒരു ഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നു പോകുന്നത്. ലോകം മുഴുവൻ നടുങ്ങി നിൽക്കേ കോറോണ എന്നൊരു വൈറസ് ഒരു ലക്ഷത്തോളം പേരെ കാർന്നുതിന്നു കഴിഞ്ഞു. വൻകരകളിൽ നിന്ന് വൻകരകളിലേക്ക് പകരുകയാണ് covid -19. ജന്മദേശം ചൈനയിലെ വുഹാൻ പട്ടണം. ആദ്യം ന്യൂമോണിയ എന്ന് തെറ്റിദ്ധരിപ്പിച്ച് അത് ലോകമെമ്പാടും പരന്നു. ഈ വൈറസ് രോഗിയുടെ സ്രവങ്ങളിലൂടെ ആണ് പകരുന്നത്. ആയതിനാൽ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആർക്കും രോഗം പടരാൻ സാധ്യത ഉണ്ടെന്ന് അർത്ഥം. അതുകൊണ്ടുതന്നെ നാം പുറത്തുപോയി വരുന്ന സന്ദർഭങ്ങളിലെല്ലാം കൈകൾ രണ്ടും സോപ്പിട്ട് കഴുകാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഈയൊരു ഘട്ടത്തിലാണ് ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കേണ്ടത്. പണ്ട് കേരളക്കരയിലെ ഓരോ ഉമ്മറപ്പടിയിലും "കിണ്ടി"ക്കൊരു പ്രധാന സ്ഥാനമുണ്ടായിരുന്നു. പുറത്തുനിന്ന് വരുന്ന ആരും വീട്ടിനകത്ത് കയറണമെങ്കിൽ ഒരാളുടെയും നിർബന്ധം കൂടാതെ കൈകാലുകൾ കഴുകിയെ കയറുകയുള്ളൂ. കുട്ടികൾ ആണെങ്കിൽ പോലും അത് പണ്ടേ ശീലമാക്കിയിരുന്നു. എന്നാൽ ഇന്ന് ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിക്കാറില്ല. വ്യക്തിശുചിത്വവും പരിസരശുചിത്വവും രണ്ടും പ്രധാനമാണ് മലയാളി വ്യക്തിശുചിത്വത്തിന് മുന്നിൽ ആണെങ്കിൽ പരിസര ശുചിത്വത്തിൽ അത്ര പോര. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ശുചിത്വ കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലം വരുകയാണ്, എല്ലാവരും വീട്ടിലും ആണ് നമുക്ക് ഇത്തിരി ശുചിത്വം പാലിക്കാം അല്ലേ. എങ്ങനെ എന്നല്ലേ? മഴക്കാലത്ത് മഴ ആസ്വദിക്കാൻ ഏവർക്കും ഇഷ്ടമാണ്. പക്ഷേ, ആ സമയത്ത് ആകും പറമ്പ് വൃത്തിയാക്കൽ ഒക്കെ അതൊക്കെ ഇപ്പോൾ ചെയ്തു കൂടെ? കുട്ടികളും മുതിർന്നവരും എല്ലാവരും ഒരുമിച്ച് തുടങ്ങിയാൽ വേഗം അവസാനിക്കും. "അവസാനിക്കണമെങ്കിൽ തുടങ്ങിയ പറ്റൂ". ഏവരും ചേർന്ന് പ്ലാസ്റ്റിക്കുകളും മറ്റു പാഴ്വസ്തുക്കൾ പെറുക്കി മാറ്റുക,പൊന്ത ആയി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക, പരിസരം നന്നായി വൃത്തിയായി സൂക്ഷിക്കുക. ഇതൊക്കെ ഇപ്പോൾ തന്നെ ചെയ്താൽ എന്താ കുഴപ്പം? .ഇതൊന്നും ചെയ്യാതെ വെറുതെ സമയം പാഴാക്കിയാൽ മഴക്കാലത്ത് വല്ല കൊതുകുജന്യ രോഗങ്ങൾ ബാധിച്ച മഴയും ആസ്വദിക്കാൻ പറ്റാതെ കിടക്കേണ്ടി വരും. ഇനി നമ്മുടെ കേരളം"god's own country ". നമ്മുടെ കേരളം ശരിക്കും ദൈവത്തിൻറെ സ്വന്തം നാട് തന്നെയാണ്. എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വിദ്യാഭ്യാസ സമ്പന്നരും ആണ് കേരളീയർ. ലോക രാഷ്ട്രങ്ങളിൽ തന്നെ covid-19 എന്ന മഹാവിപത്തിനെ കേരളം അതിജീവിച്ചുവരുന്നു. മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ഡോക്ടർമാരും, നഴ്സുമാരും, മറ്റുള്ള ആരോഗ്യപ്രവർത്തകരും അവരുടെ കടമ നിറവേറ്റി ഇനി നമ്മളാണ് അവരെ സഹായിക്കേണ്ടത്. എങ്ങനെ?" ശുചിത്വം പാലിച്ച്". പരിസരം വൃത്തിയാക്കുക, രോഗം പകരാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുക, അവരുടെ നിർദേശങ്ങൾ പാലിച്ച് അവരുമായി സഹകരിക്കുക ഇതൊക്കെ ചെയ്യാം. ഓരോ വിപത്തും "ശുചിത്വം"എന്ന പാഠം നമ്മെ ആവർത്തിച്ചു പഠിപ്പിക്കുന്നു. " അതുകൊണ്ട് ശുചിത്വം എന്ന ആയുധം കൊണ്ട് പൊരുതി നമുക്ക് എല്ലാ രോഗങ്ങളെയും എക്കാലത്തും കീഴടക്കാം" " ഒരുമയോടെ കേരളം" 💪
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം