വിളിക്കാതെ വന്നൊരു മാരി ലോകം
മുഴുവൻ വീഴ്ചയിലാക്കി
കൊറോണയിൽ നിന്ന് കോവിഡായി
വന്നു പടർന്നു നമ്മുടെ നാട്ടിൽ
ജീവിക്കാൻ പോലും വഴിയില്ലാതെ
ദിവസം തോറും പടരും മഹാമാരിയാൽ
ഉഴലും മർത്ത്യൻ ജാഗ്രതയോടെ
പ്രതീക്ഷയോടെ ജീവിക്കുന്നു
കൊറോണയെ തുരത്താനായില്ലെങ്കിൽ
ലോകം മുഴുവൻ നിശ്ചലമാകും..
നമ്മുടെ ലക്ഷ്യം തുരത്തുകയാണീ
മഹാമാരിയെ ഒറ്റക്കെട്ടായി
സുരക്ഷിതമായിരിപ്പു നമ്മുടെ വീട്ടിൽ
കൊറോണയെന്ന വ്യാധിയെ അകറ്റാൻ.