ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/കോവിഡ് 19- പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19- പ്രതിരോധം

കുട്ടികളെല്ലാവരും വരുന്ന അവധിക്കാലം എങ്ങനെ ഉല്ലാസപ്രധമാക്കാം എന്ന് ആലോചിച്ച് പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ഇടയിലേക്ക് പടർന്നു കയറിയത്. ആദ്യം ചൈനയിൽ തുടങ്ങി .ആദ്യ ഘട്ടം നമ്മുടെ കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ നമ്മുടെ സമയോചിതമായ ഇടപെടൽ മൂലം പ്രശ്നം ഇല്ലാതായി. പിന്നീട് ഒരു മാസത്തിന് ശേഷം വിദേശത്ത് ജോലി ചെയ്തു മടങ്ങി വന്ന ചില ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റം നമ്മുടെയും താളം തെറ്റിച്ചു.എന്നാൽ നമ്മുടെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായി ഈ പ്രതിസന്ധി മറികടക്കുവാൻ നമുക്ക് കഴിഞ്ഞു.

             'Break the Chain'എന്നാ കേരള സർക്കാരിൻറെ ക്യാമ്പയിൻ കേരള ജനത ഒറ്റ മനസ്സോടെ നെഞ്ചിലേറ്റി അപ്പോൾ കൈ കഴുകുന്നതിന് പുതിയ രീതി നമ്മൾ പഠിച്ചു. അത് ശീലമാക്കാൻ നമുക്ക് അധികം സമയം വേണ്ടി വന്നില്ല. ലോക്ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് അനാവശ്യമായി തെരുവിൽ ഇറങ്ങുന്നത് ഒഴിവാക്കാനായി പോലീസിന് ശക്തമായ ഇടപെടൽ  വേണ്ടി വന്നു. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വത്തിനും സമൂഹ ശുചിത്വത്തിനും വലിയ പ്രാധാന്യമുണ്ട്.കാര്യക്ഷമമായ രീതിയിൽ കോവിഡ് പരിശോധനയുടെ ഫലമായി രോഗികളെ കണ്ടെത്തുന്നതിൽ വിജയിച്ചു.അതോടൊപ്പം രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി  മുൻകരുതലെടുത്ത് രോഗിയുമായി  അടുത്തിടപഴകിയ മുഴുവനാളുകളെയും ക്വാറന്റെനിൽ ആക്കാൻ നമുക്ക് കഴിഞ്ഞു.കോവിഡ് പ്രതിരോധത്തിൽ കൈമെയ് മറന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ,പോലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് ,എന്നിവരുടെ സേവനം  പ്രതിരോധത്തെ സുഖമമാക്കി.
                എന്നാൽ മറ്റു ചില ഇന്ത്യൻ സംസ്ഥാനങ്ങളിലെ കൊവിഡിന്റെ വ്യാപനം നമുക്ക് ആശങ്കയുണ്ടാക്കുന്നു ഉണ്ട്.പലപ്പോഴും കേരളത്തിനുപുറത്ത് കോവിഡ് പിടിപെട്ടവരുടെ റൂട്ട്മാപ്പ് പോലും ഉണ്ടാക്കാൻ കഴിയുന്നില്ല.നമ്മുടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് രോഗം പടർന്നത്  നമുക്ക് കടുത്ത ആശങ്കയുണ്ടാക്കി.കേരളം കൈക്കൊണ്ടത് പോലെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ  മറ്റു സംസ്ഥാനങ്ങളിൽ  കാര്യക്ഷമത ഉണ്ടായില്ല.പല ഹോസ്പിറ്റലുകളും  അടച്ചുപൂട്ടേണ്ടി വന്നു എന്നത് കൂട്ടിവായിക്കേണ്ടതാണ്.ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത ചൈന ഈ മഹാമാരിയെ പിടിച്ചുകെട്ടി എന്നുമാത്രമല്ല മരണസംഖ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറയ്ക്കാനും  കഴിഞ്ഞിട്ടുണ്ട്,എന്നാൽ ഈ രോഗത്തിൻറെ  ലക്ഷണങ്ങളെല്ലാം അറിഞ്ഞതിനു ശേഷം രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ ഇന്ന് ഈ രോഗത്തിന് മുന്നിൽ ഭയന്ന് വിറങ്ങലിച്ച് നില്ക്കുകയാണ്.അപ്പോഴാണ് നമ്മുടെ കൊച്ചു കേരളം കൈവരിച്ച നേട്ടം ലോകപ്രശംസക്ക് പാത്രമാകുന്നത്.അതിന് കാരണം നമ്മുടെ ശക്തമായ  രീതിയിൽ ഉള്ള കോവിഡ് പ്രതിരോധ പ്രവർത്തനം ആണ്.
             ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളം ഇന്ന് കോവിഡ്  വ്യാപനത്തിൽ 30% അനുദിനം കുറഞ്ഞു വരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ  കേരളം  നടത്തിയ നിക്ഷേപമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ മുന്നേറാൻ കാരണം.
അനാമിക.പി.എസ്
7 ബി ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം