ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം എന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വം എന്ന പാഠം    

ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ നാട്ടിലുള്ളവർക്ക് ശുചിത്വം എന്താണെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിലെ കുറേ മനുഷ്യർക്ക് പല പല രോഗങ്ങൾ ഉണ്ടായി. ഇതറിഞ്ഞ് തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ഒരു പണ്ഡിതൻ എത്തി. ഗ്രാമത്തിലുള്ളവരെ യെല്ലാം വിളിച്ചു കൂട്ടി. ശുചിത്വം എന്നാലെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. ദിവസവും കുളിക്കുന്നതിന്റേയും പരിസരവൃത്തിയാക്കുന്നതിന്റേയും പ്രാധാന്യം അവർക്ക് മനസ്സിലായി. അങ്ങനെ അവർ ശുചിത്വം പാലിക്കാൻ തുടങ്ങി. അങ്ങനെ ആ ഗ്രാമവും രോഗവിമുക്തവും ഐശ്വര്യവുമുള്ളതുമായി .

കാർത്തിക്.ആർ.എസ്
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ