ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നേരിടാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
 നേരിടാം ഒരുമിച്ച്    


ലോകത്ത് മിക്ക രാജ്യങ്ങളും കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്.ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ ഇപ്പോൾ തന്നെ നഷ്ടമായി. നമ്മുടെ കൊച്ചു കേരളത്തേയും ഈ മഹാമാരി പിടിച്ചുകുലുക്കിയിരിക്കുന്നു. ജനസംഖ്യാ നിരക്കിൽ രണ്ടാം സ്ഥാനത്താണ് നാം. ഒന്നാം സ്ഥാനത്തായ ചൈനയിൽ സംഭവിച്ച പോലെ നമ്മുടെ നാട്ടിലും നടന്നാൽ എന്താകുമെന്ന് ചിന്തിക്കാൻ പോലും വയ്യ. അതിനാൽ ഗവൺമെൻറും ആരോഗ്യ വകുപ്പും പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിച്ച് മുന്നോട്ട് പോകുക.ഇതിൻ്റെ മുന്നോടിയായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മുറുകെപ്പിടിച്ച് മുന്നോട്ട് പോകാം.നാം ക്ഷമയോടെ വീട്ടിലിരുന്നാൽ നമുക്ക് വരും ദിനങ്ങൾ ധൈര്യത്തോടെ നെഞ്ചു വിടർത്തി പുറത്തിറങ്ങി നടക്കാം. പ്രളയത്തെ ഒരുമിച്ച് നേരിട്ട് നമ്മൾ ഈ വിപത്തിനേയും ഒരുമിച്ച് നേരിടും തീർച്ച... ഈ സമയം കഴിഞ്ഞ് നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം
 

മെഹറിൻ .എസ്
5 C ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം