ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
 ഒരു കുട്ടി കവിത    

ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൽ കഥ പറയാം
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയി
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സർവ്വവും വെടിപിടിക്കുവാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടു
നിൻബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെ ട്ടിയാടി .....
ഈ മഹാമാരിതൻ വിധി കോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻമതിൽ താണ്ടിയോ
കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാവിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറന്നിങ്ങും ഒരു പുലരിവരേയും
വാനോളം വാഴ്ത്തി
പുകഴ്ത്തീടാം നല്ല
ആതുരസേവകർ നീതിതൻപാലകർ
ലോകാ:സമസ്താ:
 സുഖിനോ ഭവന്തു:

അഞ്ജലി
5 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത