ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികളിൽനിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികളിൽ നിന്നാണ് വൈറസ് പ്രാഥമികമായി പടരുന്നത്. രണ്ടുമുതൽ പതിനാലുദിവസം വരെയാണ് ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഈ രോഗബാധ പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്നു അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സേകണ്ടോളം കഴുകുക, ആലക്കൂട്ടങ്ങളിൽനിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുക. പിന്നെ സർക്കാർ നല്കുന്ന നിർദേശങ്ങൾ പാലിക്കുക, വ്യാജവാർത്തകൾ പരക്കുന്നതിൽ നിങ്ങൾ ഒരു ഭാഗമാകാതെ ശ്രദ്ധിക്കുക. കൊറോണ വൈറസ് പടരാതെ തടയൂ. നന്ദി.

അഭികൃഷ്ണ എസ്
8 എഫ് ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം