ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

ഒരു കൊറോണ അവധിക്കാലം

ദിവസങ്ങൾ ഓരോന്നും കടന്നു കടന്നുപോയ്ക്കൊണ്ടിരുന്നു. വേനലവധി ആകാനുള്ള സമയം ആയി. പക്ഷേ ഇത്തവണ പരീക്ഷകൾ പരീക്ഷയും കഴിഞ്ഞിട്ടില്ല. വീട്ടിൽ കളികളും തുടങ്ങിയിട്ടില്ല കാരണം പരീക്ഷയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയായി കൊറോണ. ജീവിതത്തിൽ ആദ്യമേ തന്നെ നാം പഠിക്കുന്ന ശീലമാണ് വൃത്തിയായി കൈ കഴുകൽ. പക്ഷേ ഇപ്പോൾ വീണ്ടും പ്രായംചെന്നവർ വരെ കൈകഴുകാൻ പഠിച്ചുകൊണ്ടിരിക്കുന്നു. എന്നെപ്പോലെയുള്ള കുട്ടികൾക്ക് ഇത് ദുഃഖത്തിന് കാലം കൂടിയാണ് പരീക്ഷയെഴുതാൻ കഴിഞ്ഞതുമില്ല കളികളിൽ മുഴുകാനും കഴിയുന്നില്ല. വീട്ടിനകത്ത് തന്നെ അടച്ച് ഇരിപ്പാണ് അതിനിടയിൽ എനിക്കൊരു മാനസിക വിനോദം എന്റെ മത്സ്യകുഞ്ഞുങ്ങൾ ആയിരുന്നു. കൊറോണ തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്ക് കിട്ടിയതാണ് എന്റെ ഭംഗിയുള്ള മത്സ്യക്കുഞ്ഞുങ്ങളെ. ഒരു ദിവസം ആശുപത്രിയിൽ പോയപ്പോൾ അതിനടുത്ത നല്ല ഭംഗിയുള്ള മത്സ്യകുഞ്ഞുങ്ങളെ വളർന്നിരിക്കുന്ന അക്വേറിയങ്ങൾ ഉള്ള ഒരു കട ഞാൻ കണ്ടു. വീട്ടിൽ വന്നു കഴിഞ്ഞിട്ടും അതിന്റെ ഭംഗി മനസ്സിൽ നിന്നും മാഞ്ഞില്ല. ഇനി ഒരിക്കൽ പോകുമ്പോൾ വാങ്ങാം എന്ന് കരുതി. എന്റെ ആഗ്രഹം പോലെ തന്നെ അടുത്ത പ്രാവശ്യം അവയെ വാങ്ങാനുള്ള അവസരം ലഭിച്ചു. മത്സ്യങ്ങളെ വാങ്ങാനായി ഞാൻ കടയിലേക്ക് കയറി എല്ലാം മത്സ്യങ്ങളും ഭംഗി ഉള്ളവയാണ്. അതിൽ നിന്നും എനിക്കിഷ്ടപ്പെട്ട കുറച്ച് മത്സ്യങ്ങൾ വാങ്ങി ഞാൻ വീട്ടിലെത്തി. അവയെ വെള്ളം നിറച്ച് കണ്ണാടി പാത്രത്തിലേക്ക് മാറ്റി. അവയെ കണ്ടുനിൽക്കാൻ ഒരുപാട് ഭംഗിയാണ്. അടുത്ത ദിവസം രാവിലെ ഞാൻ നോക്കുമ്പോൾ കാണുന്നത് ഒരു മത്സ്യം ജീവനില്ലാതെ കിടക്കുന്നതാണ്. കാരണം എനിക്ക് അറിയില്ല. ഒരുപാട് വിഷമം തോന്നി. എങ്കിലും പിന്നെയും മത്സ്യ കുഞ്ഞുങ്ങൾ ഉണ്ടല്ലോ എന്ന് കരുതി ഞാൻ സമാധാനിച്ചു. പക്ഷേ പല ദിവസങ്ങളിലായി അവയ്ക്കോരോന്നിനും ജീവൻ ഇല്ലാതെയായി കൊണ്ടിരുന്നു. അവസാനത്തേതും ജീവനില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. എല്ലാ ജീവജാലങ്ങൾക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. കൂട്ടിലടക്കപ്പെട്ട കിളിയെ പോലെയുള്ള അവസ്ഥ എന്താണെന്ന് ഞാനും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിനകത്ത് വളർത്തുന്ന കിളികളുടെയും കണ്ണാടിക്കൂട്ടിൽ വളർത്തുന്ന മത്സ്യങ്ങൾ ഇലൂടെയും നാം സന്തോഷിക്കാൻ ശ്രമിക്കുമ്പോൾ നാം അറിയാതെ തന്നെ മാനസിക വിഷമങ്ങളിൽ എത്തുകയാണ് ചെയ്യുന്നത് എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എല്ലാം ചിന്തിക്കാനും പ്രവർത്തിക്കാനും മറ്റുള്ളവരെ സഹായിക്കാനും മനസ്സുകളിൽ ഉറങ്ങികിടക്കുന്ന കലാവാസനകൾ പുറത്തു കൊണ്ടുവരുവാനും ആയി ഇങ്ങനെ ഒരു കൊറോണ കാലം.

വൈഷ്ണവി.
8F ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ