ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം പ്രകൃതി

പരിസ്ഥിതിയെ ചൂഷണംചെയ്തു
മനുഷ്യനിന്നൊരുപാട് നേടി
പച്ചപ്പരവതാനി തീർത്തൊരു
പുൽമേടും വയലേലകളും
കോൺക്രീറ്റ് സൗധങ്ങളായി..
ഒരു വേള മനുഷ്യൻ മറന്നുപോയിന്നു
സഹജീവിധർമങ്ങളും ,
പരിസ്ഥിതി പരിപാലനവും ...
നടാം നമുക്കിന്നൊരു തൈ ,ഒരു മരം
അതിൻ വേരാഴ്ന്നിറങ്ങട്ടെ മണ്ണിലേക്ക്
ഉറച്ചു നിൽക്കട്ടെ മണ്ണും സധൈര്യം
പരിസ്ഥിതിയെ കാത്തിടാം
നമുക്കൊന്നായി കൈ കോർത്തിടാം
നല്ല നാളേക്കായി വരും തലമുറയ്ക്കായി
മലിനമാകാത്ത പരിസ്ഥിതിക്കായ് .......

മിസ്‌ന.പി
10 A ജി.എച്.എസ്സ് .എസ്സ്‌ .വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത