ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/രോഗങ്ങൾക് വിട

രോഗങ്ങൾക്ക് വിട

കൊറോണ കോവിഡ്19 എന്ന മഹാമാരിയെ അതിജീവിച്ച് വീണ്ടും കൊടിപ്പാറിച്ച് ശേഷമുള്ള സമയം

ഒരു മലയൂർ ഗ്രാമം. ഈ ഗ്രാമത്തിലാണ് ലാമി എന്ന ഒരു കൊച്ചു വിദ്യാർഥിനി താമസിക്കുന്നത്. പരിസ്ഥിതിയേയും പ്രകൃതിയേയും ഏറെ സ്നേഹിക്കുന്ന ബാലിക.ഒരു ദിവസം രാവിലെ പൂവൻ മൂളുന്ന ഒച്ച കേട്ട് എഴുന്നേറ്റ ലാമി പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ് സ്കൂളിലേക്ക് പോയി. അവളുടെ ടീച്ചർ പറഞ്ഞ ഒരു കാര്യം അവളുടെ മനസ്സിൽ ഒരു ആഗ്രഹമായി മുളപ്പൊട്ടി. "പ്രകൃതിയെ സംരക്ഷിക്കു എങ്കിൽ നമുക്ക് എന്തിനേയും അതിജീവിക്കാം”. പരിസ്ഥിതി ശുചിത്യം നമ്മെ അതിജീവിക്കാൻ സഹായിക്കും. ലാമി സ്കൂൾ വിട്ട ശേഷം വീട്ടിലെത്തി. ഗ്രാമമാണെങ്കിൽ പോലും ഇന്റർനെറ്റിന്റെ ഉപയോഗം അവിടെയും ഉണ്ട്. ലാമി അമ്മയുടെ ഫോണെടുത്തു. ഗൂഗിളിൽ സെർച്ച് ചെയ്തു.
How to clean our environment
ഗൂഗിൾ പറഞ്ഞു തുടങ്ങി
• ചപ്പുചവറുകൾ വലിച്ചെറിയരുത്
• വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്
• പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക
അങ്ങനെ....
ലാമി ഇതോരോന്നായി നടപ്പിലാക്കി തുടങ്ങി. ആ ബാലിക ഇതിനായി ഒരു സംഘടന തന്നെ രൂപികരിച്ചു. അവൾ അങ്ങനെ മലയൂർ ഗ്രാമം തന്നെ ശുചീകരിച്ചു. പലരുടെയും പ്രശംസയ്ക്കു പാത്രമായി ലാമി എന്ന ബാലിക. അവൾ ഇത് കൂട്ടുകാരോടും അധ്യാപകരോടും പറഞ്ഞു. ഇങ്ങനെയിതു പല ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പരന്നു. എല്ലാവരും അവരെക്കൊണ്ടു പറ്റുന്ന തരത്തിൽ പ്രാവർത്തികമാക്കി. അങ്ങനെ നമ്മുടെ ലോകം പ്രതിരോധിക്കാൻ ശേഷിയുളള ഒരു സ്വർഗ്ഗമായി മാറി.

കീ൪ത്തന ബി
7 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ