മുറ്റത്തുണ്ടൊരു തൈമാവ്
കാറ്റത്താടും തൈമാവ്
ചില്ലകളുള്ളൊരു തൈമാവ്
മാമ്പഴമുള്ളൊരു തൈമാവ്
തണൽതരുന്നൊരു തൈമാവ്
കിളികൾ പാടും തൈമാവ്
അണ്ണാൻ ഓടും തൈമാവ്
ഞാൻ ഊഞ്ഞാലാടും തൈമാവ്
പ്രകൃതിക്കൊരു കരുതൽ തൈമാവ്
ഞാൻ സംരക്ഷിക്കും ഈ തൈമാവ്
എന്നുടെ തോഴൻ ഈ തൈമാവ്
എന്റെ സ്വന്തം തൈമാവ്