പുറത്തേക്കിറങ്ങാൻ പകയ്ക്കും പകലുകൾ
എങ്ങും വിജനത എങ്ങും നിശബ്ദത
കേവലം കിളികൾ തൻ കളകളാരവം
ഇന്നെവിടെ വാഹനങ്ങൾ തൻ ഒച്ച
മാനവരൊന്നടക്കം ഭയന്നിരിപ്പൂ വീട്ടിൽ
നാമേവരും പഠിച്ചിടുന്നു അതിജീവനത്തി൯ പാഠങ്ങൾ
കൈകൾ എപ്പോഴും കഴുകിടേണം
ഉറ്റവരിൽ നിന്നകന്നീടേണം
ആശംസകളില്ല മംഗളമില്ല കരസ്പർശമില്ല
എങ്ങും ജാഗ്രത ഒന്നു മാത്രം
നമുക്കേവർക്കും ശുചിയോടെ വീട്ടീലിരിക്കാം
അതിജീവനത്തിന്റെ ഭാഗമാകാം