ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

{

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

1974ൽ ബഹു.വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി മൂത്തേടം ഗവ.യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1977 ലായിരുന്നു. ശ്രീ.എ.സി.ജോസ് ഹെഡ്മാസ്റ്ററായിരുന്ന അന്ന് സ്കൂളിന് എസ്.എസ്.എൽ.സി. ക്ക് 32 ശതമാനം വിജയം നേടാൻ കഴിഞ്ഞു. 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‍ുകൾ തുടങ്ങി. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച വിജയശതമാനമുള്ള ഒരു വിദ്യാലയമാണിത്. 2021-22 അധ്യയന വർഷത്തിൽ 98 % വിജയവും 56 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസും കരസ്ഥമാക്കാൻ കഴിഞ്ഞു. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് വോളിബോൾ കോർട്ട് ഉണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഹെഡ്‌മാസ്റ്റർ ശ്രീ. ഉണ്ണികൃഷ്ണൻ പന്നിക്കോടൻ ആണ്.

ബീന മണ്ണിങ്ങപ്പള്ളിയാളി (ഹെഡ്മിസ്ട്രസ്)

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

ഓഫീസ് ജീവനക്കാർ