ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കൊറോണവൈറസ് : അറിയേണ്ടതെന്തെല്ലാം?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ് : അറിയേണ്ടതെന്തെല്ലാം?

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ് എന്ന് പറയപ്പെടുന്നു. പ്രാരംഭഘട്ടത്തിൽ വളരെ സാധാരണ പനിയുടെ രൂപത്തിൽ നമ്മുടെ ശരീരത്തിനെ ബാധിക്കുകയും പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങുകയുമാണ് ഇതിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നത്. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബയോട്ടിക് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ‍ എന്ന് ഡോൿടർമാർ പ്രസ്‍താവിച്ചിരിക്കുന്നു. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ അസുഖങ്ങളിലേക്ക് ഇത് നമ്മെ നയിക്കുകയും അവസാനം മരണത്തിന് വിധേയമാകുകയുംചെയ്യും.

ആദ്യഘട്ടം– ജലദോഷപ്പനി: ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ്. ലക്ഷണങ്ങൾ– വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. ആയതിനാൽ ഈ സമയത്ത് വ്യക്തികൾ തമ്മിലുള്ള സാമൂഹിക അകലം പാലിക്കാൻ രോഗികൾ ബാധ്യസ്ഥരാണ്. സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുകയെന്നത് ഈ വൈറസിനെ തടയാൻ അത്യാവശ്യമാണ്.

രണ്ടാംഘട്ടം– ന്യുമോണിയ: പനി, ചുമ, ശ്വാസതടസ്സം, ഉയർന്ന ശ്വസനനിരക്ക് എന്നിവയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ ശ്വസന പ്രവർത്തനങ്ങൾ നടത്താൻ പ്രയാസം നേരിടുകയും കടുത്ത പനി കാരണം വെന്റിലേറ്റർ സംവിധാനത്തിലുടെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു.

മൂന്നാം ഘട്ടം– എ.ആർ.ഡി.എസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം):

രോഗിക്ക് ശ്വസന സംബന്ധമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ വരുന്നു. അത്യധികം അപകടം നിറഞ്ഞ ഘട്ടമാണിത്.

നാലാം ഘട്ടം– സെപ്റ്റിക് ഷോക്ക്: രക്തസമ്മർദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്നു. തന്മൂലം മരണം വരെ സംഭവിക്കാൻ സാധ്യതകൾ കൂടുതലാണ്. കോമ ഘട്ടത്തിൽ നാലു ദിവസം തുടരുന്നു.

അഞ്ചാം ഘട്ടം– വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരികാവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലായി മരണം സംഭവിക്കുന്നു.

രോഗം പകരുന്ന വിധം– രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും രോഗം പകരുന്നു. മുൻകരുതൽ: കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക,

സന്ദർശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്‍ക് ധരിക്കുക, വ്യകതികൾ തമ്മിലുള്ള സാമൂഹിക അകലം പാലിക്കുക.

ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായും മൂക്കും മാസ്‍കുപയോഗിച്ച് മറച്ച്പിടിക്കുക. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം. ധാരാളം വെള്ളം കുടിക്കണം.ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും ജാഗ്രതാ നിർദേശങ്ങൾ പൂർണമായും അനുസരിക്കുക.

ഇതിനുമപ്പുറം പൊതുജന സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക.

അതിജീവനത്തിന്റെ നാളുകൾ ഇനിയും നമുക്ക് അകലെയാണ് എന്ന് ഓർക്കുക.

വീട്ടിലിരിക്കുക... നമുക്ക് വേണ്ടി... നമ്മുടെ നാടിനു വേണ്ടി.

ഹനീന ഇസ്‍മയീൽ. കെ
8 A ജി.എച്ച്.എസ്.എസ്. പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം