ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി , ശുചിത്വം , രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം    


അനുദിനം മലീമസമാകുന്ന പ്രപഞ്ച ചുറ്റുപാടിൽ ശുചിത്വത്തോടെ ജീവിക്കുകയെന്നത് മനുഷ്യൻ്റെ ഏറ്റവും വലിയ പുണ്യമായി ഞാൻ വിശ്വസിക്കുന്നു..വൃത്തിയുള്ളതും മാലിന്യവിമുക്തവും ആയ ചുറ്റുപാടുകളിൽ ജീവിക്കുന്നത്‌ എത്ര ഹൃദ്യമായ അനുഭവമാണ്‌..!മുഖം മനസ്സിൻ്റെ കണ്ണാടി എന്ന പഴമൊഴി അർത്ഥവത്താക്കുന്നതാണ് പരിസര ശുചിത്വവും...നമ്മൾ താമസിക്കുന്നതു കുടിലിലോ.. കൊട്ടാരസമാനമായ ഒരു വീട്ടിലോ ആയാലും വീടിന്റെ പരിസരം വൃത്തിയാക്കുകയും ശുചിയായി സൂക്ഷിക്കുകയും ചെയ്യുകയെന്നത് മഹത്തായ കർമ്മമാണ്...പരിസര ശുചിത്വം പോലെ തന്നെ വ്യക്തി ശുചിത്വവും ഉറപ്പാക്കേണ്ടതാണ്... ഒരു കുടുംബത്തിൽ ശുചിത്വ ബോധമുള്ള ഒരു വ്യക്തി മാതൃക കാട്ടിയാൽ ആ കുടുംബത്തിൻ്റെയും പരിസരത്തിൻ്റെയുംശുചിത്വവും ആരോഗ്യവും ഉറപ്പാക്കാം... ഇങ്ങിനെ ഓരോ കുടുംബങ്ങളും ശുചിത്വ ബോധമുള്ളവരായാൽ ശുചിത്വമുള്ള... സർവ്വോപരി ആരോഗ്യമുള്ള ഒരു നാടിനെ നമുക്ക്കൈവരിക്കാം..

കോവിഡ് ഉൾപ്പടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം വീടും പരിസരവും ശുചിയായി സൂക്ഷിച്ച് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കെതിരെയും ജാഗ്രത പുലർത്താൻ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടതുമാണ്..പരിസ്ഥിതി ശുചിത്വവും മാലിന്യ സംസ്കരണവും എങ്ങിനെ ഉറപ്പാക്കാമെന്ന് നോക്കാം..അഴുകുന്ന മാലിന്യങ്ങൾ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ നിക്ഷേപിക്കുകയോ കുഴിയെടുത്ത് അതിൽ നിക്ഷേപിച്ച് കമ്പോസ്റ്റാക്കി മാറ്റുകയോ ചെടികളുടെ ചുവട്ടിലിട്ട് മണ്ണുകൊണ്ട് മൂടുകയോ ചെയ്യണം.അഴുകാത്ത മാലിന്യങ്ങൾ തരംതിരിച്ച് ചെളി പുരണ്ടവ കഴുകി വൃത്തിയാക്കി ഉണക്കി ചാക്കിൽ കെട്ടി സൂക്ഷിക്കണം. ഇങ്ങനെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ട്യൂബ് ലൈറ്റുകൾ, ചില്ലുകൾ ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ ആക്രി കച്ചവടക്കാർക്കോ ഹരിത കർമ്മ സേനയ്ക്കോ കൈമാറാം. പരിസര ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം സ്വല്പം ചില്ലറ വരുമാനവുമാകാം.. വീടുകളിലെ ജലസംഭരണികൾ വലയിട്ട് വൃത്തിയായി സൂക്ഷിക്കണം. ചെടിച്ചട്ടികൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ തുടങ്ങിയവയിലും കുഴികളിലും ഉൾപ്പെടെ വീട്ടു പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. വീടിൻ്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാവൂ. ശുചീകരണപ്രവർത്തനങ്ങളിൽ ‍ മാസ്ക്, ഗ്ലൗസ്, തുടങ്ങിയ വ്യക്തിഗത സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം...

പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഒരോരുത്തരും സ്വയം തയ്യാറാവണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനം ഏർപെടുത്തണം. സാമൂഹ്യ സാംസ്ക്കാരിക-രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പോരാളികളാവണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്കി നാം ആർജ്ജിക്കണം...വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം വായു മണ്ണ് ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ്.പരിസരം അല്ലെങ്കിൽ പരിതസ്ഥിതിഎന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്.പ രിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടേയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി... ശുചിത്വ പരിചരണത്തിൽ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പഴമൊഴിക്ക് ഏറെ പ്രസക്തിയുണ്ട്... നാം ഓരോരുത്തരും പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ നിരവധി പകർച്ചവ്യാധികളെ നമുക്ക് അകറ്റി നിർത്താം...ശുചിത്വം ഉറപ്പാക്കുന്നതിനും പകർച്ചവ്യാധി നിയന്ത്രണത്തിനും നമുക്ക് ആരോഗ്യ വകുപ്പിൻ്റെയും സർക്കാരിൻ്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാം..

അങ്ങിനെ..,പരസ്പരം കൈകോർത്ത്..ഒത്തുപിടിച്ച്...ശുചിത്വ... ആരോഗ്യ... സുന്ദര കേരളം ഉറപ്പാക്കാം...കൂട്ടരെ.. ഈ മഹത് യജ്ഞത്തിൽ അണിചേരൂ...നമുക്ക് ഒരിക്കൽ കൂടി ... ഭാരതത്തിന് മാതൃകയാവാം...ഈ ലോകത്തിന് തന്നെ മാതൃകയാവാം...

മിഷാൽ മുഹമ്മദ്.പി
7 D ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം