ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/ഒരവധി കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരവധി കോവിഡ്     

ഇന്നലെ പെയ്തൊരാ വേനൽ മഴയിൽ
നനഞ്ഞ
മണ്ണിനും മാമ്പൂവിനും
പറയാനായി ബാക്കിയുള്ളത്
ഒരു കൊറോണ തൻ അവധിക്കാലം .
കളികൾ ഇല്ല ബഹളങ്ങൾ ഇല്ല , തിക്കും
ഇല്ല തിരക്കുമില്ല, ആഘോഷങ്ങളില്ല
ആർഭാടങ്ങൾ ഇല്ല, എങ്ങും മൂകമാം
ശാന്തമാം അന്തരീക്ഷം.
നഗ്നനേത്രങ്ങൾക്കപ്പുറത്ത്നിന്നതാ
മാടിവിളിക്കുന്നു, കിരീടം
എന്നർത്ഥത്തിൽ കൊറോണ എന്ന
 താരം .
തൊട്ടുകൂടായ്മയും
തീണ്ടിക്കൂടായ്മയും
വാണിരുന്ന പഴയ കാലം.
ഒന്ന് പൊടി തട്ടി തുടച്ചെടുത്ത്
ഇരിക്കുന്നു
കൊറോണ എന്ന കൊച്ചു വൈറസ് .
പ്ലാവില കഞ്ഞിയും ചുട്ട ചമ്മന്തിയും,
ആവർത്തിപ്പിച്ചൊരു കൊറോണ
കാലം .
കൊന്നും കൊലവിളിച്ചും നടന്ന,
മനുഷ്യൻ ഇന്നിതാ പതുങുന്നു
പൂച്ചയെ പോലെ .
ലോകത്തെയാകെ
വിറപ്പിച്ചുകൊണ്ടതാ,
വെഞ്ചാമരം വീശുന്ന കൊറോണ
കോവിഡ്
ജാഗ്രത ,ജാഗ്രത എന്ന മന്ത്രവുമായി
ഓടിനടക്കുന്നു ഭരണകൂടം.
മനുഷ്യരെല്ലാവരും എത്ര നിസ്സഹായർ
എന്നോർമ്മ പ്പെടുത്തലായി
ദൈവകോപം.ഇനിയും
അമാന്തിച്ചു ഇടേണ്ട
നാമോരോരുത്തരും കൊറോണ എന്ന
 മഹാമാരിയെ തുരത്താൻ
നന്മ മാത്രം വിളയിച്ചിടുന്നൊരാ
നല്ല നാടിനായി കൈകോർക്കാം,
ഒരുമയോടെ, സ്നേഹത്തോടെ,
ജാഗ്രതയോടെ.
   

ഫാത്തിമ കെ.എ
8 E ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത