ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം

ജൂൺ 19 വായനാദിനത്തിൽ തിരുവാലി ഗവ: ഹൈസ്‌കൂൾ വിശിഷ്ടാതിഥികളായി എത്തിയത് മൺമറഞ്ഞ  സാഹിത്യകാരന്മാർ. വായനാദിന ഉദ്ഘാടനവേളയിലാണ് കുട്ടികൾക്ക് സാഹിത്യകാരന്മാരെയും കൃതികളെയും പരിചയപ്പെടുത്താനായി , വൈക്കം മുഹമ്മദ് ബഷീർ , ലളിതാംബിക അന്തർജ്ജനം , കമലാ സുരയ്യ , സുഗതകുമാരി എന്നിവരുടെ വേഷത്തിൽ കുട്ടികളെത്തിയത്. വായനാമരത്തിൽ ഇഷ്ടപുസ്‌തകത്തിൻ്റെ പേരെഴുതിക്കൊണ്ട് ഹെഡ്മിസ്ട്രസ് സിന്ധു . എം . സി . പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലാസ് ലൈബ്രറി രൂപീകരണം ,  വായനാദിനപ്രതിജ്ഞ, വായനക്കൂട്ടം ഉദ്‌ഘാടനം , പുസ്തക പ്രദർശനം എന്നിവയും നടന്നു. ഉമ . എ , സത്യൻ നാഥൻ. പി. ജി., ജയപ്രകാശ് എം .പി , പി.ടി.എ. പ്രതിനിധികളായ രമേശ് .ടി , കെ ജയദേവൻ എന്നിവർ സംബന്ധിച്ച പരിപാടിയിൽ പ്രീത. കെ സ്വാഗതവും സൗമ്യ . എം . പി . നന്ദിയും പറഞ്ഞു.

പ്രവേശനോത്സവം-2026


2026-27 അധ്യയന വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് തിരുവാലിയിൽ അതിവിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട വണ്ടൂർ എം.എൽ.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ.എ.പി.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജബ്ബാർ ഹാജി പി .എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അസലു.പി.കെ മുഖ്യ പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ ജില്ലയിലെ ജനപ്രതിനിധികൾ, കലാ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പ്രസ്തുത ചടങ്ങിന് ബഹുമാന്യനായ മലപ്പുറം ഡി.ഡി.ഇ. ശ്രീ.പി.വി.റഫീഖ് സ്വാഗതവും ജി.എച്ച്.എസ്.എസ്.തിരുവാലി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജയചന്ദ്രൻ.എസ് നന്ദിയും പറഞ്ഞു.