നാളെ പകലാം പ്രതീക്ഷയാം സൂര്യനെ
കാണുവാൻ കാക്കുന്ന
മർത്യന്റെ കണ്ണുകൾ.
ലോകം മരിക്കുന്നുവോ❕
മഹാമാരിയാൽ
ഇല്ല അനുവദനീയമല്ലത്തരം ചിന്തകൾ.
സ്മരിക്കേണമീവേളയിൽ
'അതിജീവനം' എന്ന പഞ്ചാക്ഷരി
കേവലം ഉരുവിടാനായല്ല
പോരാട്ട മന്ത്രങ്ങളാവണം
മനസ്സുകൾ കോർത്തു
നാം ഒന്നു ചേർന്നീടണം
മാറി നിന്നീടണം മേനി മാത്രം
ഹിന്ദുവോ മുസൽമ്മാനോ
കൃസ്ത്യനോ അല്ല നാം
ജീവൻതുടിക്കുന്ന മനുഷ്യദേഹം
മറക്കേണമീവേളയിൽ
മാനദണ്ഡങ്ങൾ നാം
ഓർക്കേണമൊന്നുമാത്രം നാം
മരണത്തിനൊറ്റ നേത്രം.
ചിന്തിച്ചു നിൽക്കുവാൻ
നേരമില്ലൊട്ടുമേ ഭയമല്ല വേണ്ടത്
ജാഗ്രതയാണെന്നും
പോരാട്ടമാണതിനൊറ്റ ഉത്തരം.
ചെറുത്തവരാണു നാം
ചെറുക്കേണമിനിയുമീ വിപത്തിനെ.
മനസ്സ് നന്നാവട്ടെ