ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൂത്തുപറമ്പ് ടൗണിൽ നിന്ന് 300 മീറ്റർ മാത്രം ദൂരത്തിലാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൂത്തുപറമ്പിന്റെ സ്ഥാനം. നഗര തിരക്കുകൾ ഒന്നുമില്ലാതെ വളരെ ശാന്തമായ പഠനാന്തരീക്ഷമാണ് ഇവിടെയുള്ളത്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം
കുത്തുപറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനകരമായ പുതിയ കെട്ടിട ബ്ലോക്ക് ഉദ്ഘാടനം ചെയ്തു . 2025 ജൂലൈ 15-ന് വൈകുന്നേരം 3 മണിക്ക് നടന്ന ഭംഗിയാർന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പഠനത്തിന് വേണ്ടി എന്ത് സഹായസഹകരണങ്ങളും നൽകാമെന്നും വിദ്യാഭാസ മന്ത്രി ഉറപ്പ് നൽകി.കുത്തുപറമ്പ് എം.എൽ.എ. കെ. പി. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി. സുജാത ടീച്ചർ ഹൃദയംഗമമായ സ്വാഗതം നൽകി. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതു അധ്യായമായും പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ ചുവടുവെയ്പ്പായും മാറി
-
ഉദ്ഘാടനം:- ശ്രീ.വി. ശിവൻകുട്ടി
-
ഉദ്ഘാടന ചടങ്ങ്