ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-26 പ്രവർത്തനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.

വിജയോത്സവം

SSLC, PLUS TWO, NMMS, LSS, USS - പരീക്ഷകളിൽ ഉന്നതവിജയവും വിവിധ മേഖലകളിൽ അംഗികാരം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും ജൂൺ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ശ്യാംലാൽ ഉൽഘാടനം നിർവഹിച്ചു. വിവിധ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു..

വായന കോർണർ

വായന ദിനവുമായി ബന്ധപെട്ട് ജൂൺ 20 ന് സ്കൂളിൽ വായനാ കോർണർ ഉദ്ഘാടനം നടത്തി. ശ്രീ ടി.പി. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടിയാണ് വായനാ കോർണർ ആരംഭിച്ചത്. ഉദ്ഘാടനം കുത്തുപറമ്പ് മുൻ എം എൽ എ യും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ കുത്തുപറമ്പ് ലയൺസ് ക്ലബ് സ്പോസർ ചെയ്യുന്ന പത്ര വരിസംഖ്യ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി സുജാത ടീച്ചർ ഏറ്റുവാങ്ങി . സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. പ്രമീള ടീച്ചർ സ്വാഗതം പറഞ്ഞു .വായനാ കോർണറിന്റെ ആരംഭം വിദ്യാർത്ഥികളിൽ പത്ര വായനയും വായന ശീലം വളർത്താനും അറിവിന്റെ ലോകത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമുള്ള ഒരു വലിയ സംരംഭമായിരുന്നു

യുദ്ധ വിരുദ്ധ റാലി

ആഗസ്റ്റ് 6,9 തീയ്യതികളിലെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ട് റാലി സംഘടിപ്പിച്ചു പ്രധാനാധ്യാപിക പ്രമീള ടീച്ചർ റാലിക്ക് നേതൃത്വം നൽകി. കുട്ടികളിൽ യുദ്ധത്തിനാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി

https://youtube.com/shorts/j4BmtdBZaec?si=UzApNaGAsrAx_x5X

സ്വാതന്ത്ര്യദിനാഘോഷം