ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
             ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിയുകയാണ് 
        മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ കുറെ അനുകൂലമായ വിദ്യാലയമാണ്  ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ കുഴിമണ്ണ. 4.5 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗ‍ഢവുമായ പ്രധാന കെട്ടിടം ഇന്റർനാഷണൽ സ്കൂൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്  .  കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്,  കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട് രണ്ടു പ്രധാന ഓഡിറ്റോറിയവും ഉണ്ട്.   ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പൂർണമായും ഗ്യാസ് അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി ഒരാളെ നിയമിച്ചിട്ടുണ്ട് .ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്, എൻ എസ് എസ്, ഹരിതസേന, ജൂനിയർ റെഡ്  ക്രോസ്സ്, ലിറ്റിൽ കൈറ്റ് , വിദ്യാരംഗം കലാ സാഹിത്യവേദി,സ് ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,,ഗണിത ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, കലാം അനുസ്മരണ വേദി, തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.   
സർക്കാരിന്റെ HITECH SCHEME പ്രകാരം ഈ സ്കൂളിലെ 18 class room HITECH CLASS ROOM ആക്കി മാറ്റി.

*Atal Tinkering Lab

അടൽ ഇന്നവേഷൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർകാരിന്റെ നീതി ആയോഗിന്റെ സാമ്പത്തിക സഹായത്തോടെ 1500 ചതുരശ്ര അടി വിസ്‌തൃതിയുള്ള Atal Tinkering Lab ഈ വിദ്യാലയത്തിൽ സജ്‌ജീകരിച്ചു വരുന്നു .
പത്ത് ലക്ഷം യുവ ശാസ്ത്രജ്ഞരെ സൃഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിക്കുന്നത് .,നൈപുണികളുടെ വികാസമാണ് ഈ ലാബ് ലക്ഷ്യമിടുന്നത് .സെപ്റ്റംബർ 2018 ഓട് കൂടി പൂർണമായും ഈ ലാബ് പ്രവർത്തന സജ്ജമാകും.

• മെക്കാനിക്കൽ ടൂൾകിറ്റുകൾ
• ഇലക്ട്രോണിക് സർക്യൂട്ട് കിറ്റുകൾ
• സെൻസർ സർക്യൂട്ട്
• റോബോട്ടിക്സ്
• വെർച്ച്വൽ റിയാലിറ്റി
• ഡിസ്പ്ലേ സിസ്റ്റം
• 3D പ്രിൻന്റർ
• ഡെവലപ്മെന്റ് ബോർഡുകൾ
• CNC മെഷീനുകൾ
• ലോജിക് ഡിജിറ്റൽ സർക്യൂട്ട് കിറ്റ്

തുടങ്ങിയ ധാരാളം, ആധുനിക ഉപകരണങ്ങ ളും ,സജീകരണങ്ങളും ഉൾപ്പെടുന്നതാണ് Atal Tinkering Lab