കൊറോണ എന്ന മഹാമാരി
........................കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ നൂറ്റി അൻപതിലതില്പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു.നിലവിൽ പതിനേഴ് ലക്ഷത്തിലധികം ബാധിച്ച ഈ രോഗം ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു.കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടനപേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിലാണ്.
പേര് കൊറോണ ,'കിരീടം ' അല്ലെങ്കിൽ 'റീത്ത ' എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിലാണ് ഉണ്ടായിട്ടുള്ളത്.അവയ്ക്ക് വലിയതും ബൾബുകൾ പോലെയുള്ളതുമായ ഉപരിതല പ്രൊജക്ഷനുകളുടെ അഗ്രവും ഉണ്ട് .ഈ രൂപഘടന സൃഷ്ടിച്ചത് വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറൽസ്‌പെക്‌പെപ്പ്ലോമോർസ് എന്ന ഒരു തരം പ്രോട്ടീൻ ആണ്.
സാധാരണ ജലദോഷ പനി പോലെ ശ്വാസനാളിയെയാണ് ഈ രോഗം ബാധിക്കുന്നത് .മൂക്കൊലിപ്പ്,തൊണ്ടവേദന ,പനി ,ചുമ ,തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ചിലർക്ക് ക്ഷീണം,ശരീരവേദന,വയറിളക്കം എന്നിവയും കാണാറുണ്ട്.പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് വയോജനങ്ങളിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.ഇതുവഴി ഇവരിൽ ന്യൂമോണിയ പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും.ഗുരുതരമായാൽ മരണം വരെ സംഭവിക്കാം .
തുമ്മുംമ്പോഴും ,ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച കവർ ചെയ്യുക കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ് വരെ വൃത്തിയായി കഴുകുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ ,മൂക്കു,വായ തുടങ്ങിയ ഭാഗങ്ങൾ തൊടരുത് .ഇതൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|