ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ പഴയരുചി ഞങ്ങളറിഞ്ഞത് കോവിഡ് കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പഴയരുചി ഞങ്ങളറിഞ്ഞത് കോവിഡ് കാലത്ത്

സ്ക്കൂൾ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെ ഞങ്ങൾ കോവിഡ് എന്ന അപകടകാരിയായ രോഗത്തെപ്പറ്റി കേട്ടുതുടങ്ങിയിരുന്നു.എന്നാൽ, ആരും തന്നെ അതിനെ ഗൗരവമുള്ളതായിയെടുത്തിരുന്നില്ല. കാരണം! അയൽപക്കത്തു നടക്കുന്നതു പോലും നിസ്സാരമായി തള്ളിക്കളയുന്ന നമ്മൾ എങ്ങനെയാണ് അയൽരാജ്യത്തു നടക്കുന്നത് ഗൗരവമുള്ളതായിയെടുക്കുക? പക്ഷെ ഏറെ വൈകാതെ തന്നെ അത് നമ്മുടെ അരികത്തെത്തുകയും വളരെ വിഷമമേറിയ വാർത്തകൾ നമ്മളിലേക്കെത്തിക്കുകയും ചെയ്തു .മനുഷ്യരെ അതേറെ ഭീതിയിലാക്കുകയും നമ്മുടെ രാജ്യത്തിലെ എല്ലാതര വ്യാപാര വ്യവസായങ്ങളും നിർത്തിവെക്കേണ്ടിവരികയും ചെയ്തു. മനുഷ്യർ മാംസാഹാരമില്ലാതെ ഭക്ഷണം കഴിക്കുകയില്ല എന്ന അവസ്ഥയിലെത്തിയിരുന്നു.പക്ഷെ ,അതിപ്പോൾ ലഭിക്കാതെയായി. ആദ്യം അതില്ലാതെ ഭക്ഷണം പോലും ഇറങ്ങില്ലായിരുന്നില്ല. നമ്മൾ വിചാരിച്ചിരുന്ന ഒരുകാര്യമുണ്ട്, ഏറ്റവും രുചിയേറിയ ഭക്ഷണം മാംസാഹാരമാണെന്ന്. എന്നാൽ നമുക്ക് തെറ്റി. ഇതെല്ലാം നഷ്ടപ്പെട്ടപ്പോഴാണ് യഥാർത്ഥ രുചിയുള്ള ഭക്ഷണം നമ്മുക്കേതെന്ന് തിരിച്ചറിയാൻ സാധിച്ചത്. ഈ ലോക്ഡൗൺ കാലമാണതിന് കാരണമായത്. ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെയുണ്ടാക്കിയെടുക്കപ്പെട്ട പച്ചക്കറികളുമായി വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു തരുന്നു. അത് കഴിക്കുമ്പോൾ നാവിന് വല്ലാത്ത രുചിയാണ്. ആദ്യമൊക്കെ മുത്തശ്ശിപ്പഴക്കമുള്ള വിഭവങ്ങൾ വെറുപ്പ് തോന്നിയിരുന്നു.എന്നാലിപ്പോൾ! മാംസത്തെക്കാൾ എത്രയോ രുചികരമാണെന്നു മനസ്സിലായി.അടക്കപ്പെട്ടപ്പോഴാണ് പലതിൻ്റെയും മൂല്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്.ഈ ലോക്ഡൗൺ കാലം ശരിക്കും നമ്മളെ പഴയ രുചിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.പ്രത്യേകിച്ച് നമ്മളെപോലുള്ളപുതു തലമുറക്കാരെ.

ഹിസ ഫാത്തിമ
9 A ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം