ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ചാരുകസേരയിലിരുന്ന ജാക്ക് പൊടുന്നനെ എഴുന്നേറ്റ് റോഡരികിലേക്കും തന്റെ വീട്ടുമുറ്റത്തേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു.സാധാരണ താൻ വിദേശത്തു നിന്ന് വന്നാൽ ആൾക്കൂട്ടമാണ് പതിവ്. പക്ഷേ ആ പതിവ് ഇന്ന് മാറിയിരിക്കുന്നു. ഈ മഹാമാരിയാണിതിന് കാരണം. ഒരു പക്ഷേ താൻ കോറന്റയിനിലായത് കൊണ്ടാണോ തന്റെ അടുത്ത സുഹൃത്തുക്കൾ പോലും കാണാൻ വരാത്തത്? അയാൾ സ്വയം ചിന്തിക്കാൻ തുടങ്ങി. പിന്നെ ഒരു ദീർഘനിശ്വാസവും, ഇനിയും പത്ത് ദിവസം. അയാൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. നാല് ദിവസം തള്ളി നീക്കാൻപെട്ട പാട് അയാൾക്കേയറിയൂ. ആരും കൂട്ടിനില്ല മടുത്തു. ജാക്ക് കൈകൾ നന്നായി സോപ്പിട്ട് കഴുകി.സോഫയിൽ കയറി കിടന്നു. എന്തോ... ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. ആ മയക്കം ജാക്കിനെ പലതും കാണിച്ചു. പണത്തിനോടുള്ള അത്യാർത്തി കാരണം കുടുംബം നശിച്ചു.ഒരു പക്ഷേ അവർ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ തനിക്ക് മിണ്ടാനും പറയാനും ആളുണ്ടായേനേ!! പിന്നെ ബിസ്നസ്സ്. ഒരു പാട് പേരെ ചതിച്ചും വഞ്ചിച്ചും കണ്ണീരിലാഴ്ത്തിയും ഉണ്ടാക്കിയ പണം. പക്ഷേ ഇപ്പോൾ അതു കൊണ്ടെന്ത്പ്രയോജനം? എല്ലാം വെറുതെയാണെന്ന് കൊറോണയുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാം. ഒരു പാട് സമയമായി കോളിംഗ് ബെൽ അടിക്കുന്നുണ്ട്. അയാൾ ഉറക്കമുണർന്ന് വാതിലിനടുത്തേക്കോടി, തന്നെ കാണാൻ ആരോ ഒരാൾ വന്നിരിക്കുന്നു. ജാക്ക് സന്തോഷത്തോടെ വാതിൽ തുറന്നു. സമൂഹ അടുക്കളയിൽ നിന്നായിരുന്നു അത്. മനസ്സിൽ നിരാശയുണ്ടായെങ്കിലും തന്നെ കാണാൻ ഒരാളെ ങ്കിലും വന്നല്ലോ എന്നോർത്ത് സമാധാനിച്ചു. തുമ്പപ്പൂ പോലെയുള്ള ചോറും, കറിയും ഉപ്പേരിയും, താനിതുവരെ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഭക്ഷണം ഇതാണെന്ന് തോന്നി.ദിവസങ്ങൾ കടന്ന് പോയി. കടുത്ത പനിയും, തലവേദനയും, കൊറോണ യുടെ ലക്ഷണങ്ങളാണെന്ന് മനസ്സിലാക്കി ജാക്ക് ഉടൻ തന്നെ ആശുപത്രിയിൽ വിവരമറിയിച്ചു. ആംബുലൻസ് വന്ന് ജാക്കിനെ കൂട്ടികൊണ്ടു പോയി. ഐസോലേഷനിലേക്ക് നീങ്ങും വഴി അയാളാലോചിച്ചു, കൊറോണക്കെതിരെ മുൻകരുതലുകൾ എടുത്തിരുന്നു എങ്കിൽ തനിയ്ക്ക് ഈ ഗതി വരില്ലായിരുന്നു. ജാക്കിന്റെ കണ്ണിൽ നിന്ന് പശ്ചാത്താപത്തിന്റെ കണ്ണീർ വരാന്തയിൽ ഉറ്റു റ്റി വീണു. ആശുപത്രിയിലെ നഴ്സുമാരും ജീവനക്കാരും തന്നെ പരിചരിക്കുന്നത് കണ്ട ജാക്ക് ഞെട്ടി. തനിക്ക് ആരൊക്കെയോ ഉള്ളതുപോലെ തോന്നി. പതിയെ പതിയെ ജാക്ക് സുഖം പ്രാപിച്ച് വന്നു. രണ്ടാഴ്ചയ്ക്ക്ശേഷം ഫലം നെഗറ്റീവായി .തന്നെ പരിചരിച്ച നഴ്സുമാരും, ഡോക്ടറും, ജീവനക്കാരും മറ്റും ഒരുഗ്രൻ യാത്രയയപ്പാണ് ജാക്കിന് നൽകിയത്. അവരുടെ മുഖത്ത് അതിജീവനത്തിന്റെയും അഭിമാനത്തിന്റെയും പുഞ്ചിരി കാണാൻ ജാക്കിന് സാധിച്ചു. തന്റെ ജീവൻ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് താനിനി എങ്ങോട്ട് പോവുമെന്നാലോചിച്ച് കാറിന്റെ അടുത്തെത്തിയ ജാക്ക് ഞെട്ടി.തന്നെ ഒഴിവാക്കിയ എന്ന് പറയുന്നതിനേക്കാൾ താൻ ഒഴിവാക്കിയ തന്റെ കുടുംബം ! എല്ലാവരെയും കെട്ടി പിടിച്ച് മാപ്പ് പറയണമെന്നുണ്ടായിരുന്നു പക്ഷേ നിയന്ത്രണങ്ങൾ ...... വീട്ടിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് ജാക്കിന്റെ മനസ്സ് മന്ത്രിച്ചു. ഇനിപുതിയൊരു ജീവിതമാകണം. അതിജീവിക്കും, എന്റെ നാട് ഈ മഹാമാരിയെ......

ശ്രീന കെ.പി
7 A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ