ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/കോവിഡ് കാല അനുഭവങ്ങൾ

കോവിഡ് കാല അനുഭവങ്ങൾ

കൊറോണ വൈറസ് തടുക്കുന്നതിൻറെ ഭാഗമായി. അപ്രതീക്ഷിതമായി കിട്ടിയ അവധി കാലത്തിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും, കുറേ കാര്യങ്ങൾ ചെയ്യുവാനും സാധിച്ചു. യാദൃശ്ചികമായി എനിക്ക് ലഭിച്ച ഈ അവധിക്കാലം അലസമായി പാഴാക്കാതെ വീട്ടിലേക്ക് വേണ്ട അത്യാവശ്യ പച്ചക്കറികൾ കൃഷി ചെയ്തു, അവർക്ക് വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടും, വളം ഇട്ടു കൊടുത്തു കൊണ്ടും അവയെ പരിപാലിച്ചും, പുസ്തകങ്ങൾ വായിച്ചും, എൻറെ വളർത്തുമീനുകൾ ഓട് സമയം ചിലവഴിച്ചും, അവർക്കുവേണ്ടി ഒരു കുളം ഉണ്ടാക്കിയും കുടുംബാംഗങ്ങളുമൊത്ത് ചിരിച്ചും അല്പം വ്യായാമം ചെയ്തും, ഈ അവധിദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ ചെയ്തതിലുപരി ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും ഈ കാലത്ത് എനിക്ക് കഴിഞ്ഞു. ഈ കൊറോണ തന്നെ വലിയ പാഠമാണ് . കേരളമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം കണ്ടത് നമ്മുടെ സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും രാപ്പകൽ ഭേദം ഇല്ലാതെയുള്ള കഠിന പ്രവർത്തനങ്ങൾ. അവരുടെ ജോലിയിലുള്ള ആത്മാർത്ഥതയും, കോവിട്19 എന്ന മഹാമാരിയെ നമ്മുടെ പ്രദേശത്തുനിന്ന് അകറ്റണം എന്നുള്ള ചിന്തയിൽ ഊന്നിയ പ്രവർത്തനങ്ങളും ആണ് ഈ മഹാവിപത്തിനെ ഇത്രയും നിയന്ത്രിക്കുന്നതിൽ നമ്മെ സഹായിച്ചത് ഇതിൽ ഇവരിൽ ഓരോരുത്തരുടെയും പങ്ക് വലുതാണ്. ചുട്ടുപൊള്ളുന്ന വെയിലത്തും ആളുകളുടെ സുരക്ഷയെ മുൻനിർത്തിയുള്ള ഉള്ള പോലീസുകാരുടെ പ്രവർത്തനങ്ങൾ നമുക്ക് വലിയ ഒരു മാതൃകയാണ്. അതുപോലെതന്നെ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളും നാം ശ്രദ്ധിക്കേണ്ടതാണ് രോഗികളെ വേണ്ടവിധത്തിൽ ചികിത്സിച്ചു അവരുമായി സമ്പർക്കം പുലർത്തിയ വരെ കണ്ടെത്തിയും അവരെ നിരീക്ഷിച്ചു അവർക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുത്തുകൊണ്ടുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നാം ആദരിക്കേണ്ടതാണ് ഇവയ്ക്കെല്ലാം ഉപരി ഇതിനെല്ലാം നേതൃത്വം വഹിച്ചു കൊണ്ട് കൊണ്ട് മുന്നോട്ടു നയിക്കുന്ന സർക്കാറിനും എല്ലാം അഭിനന്ദനമർഹിക്കുന്നു. കൂടാതെ ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ അതിനെ ഒത്തൊരുമ യോടും കഠിനപരിശ്രമതോടും പരസ്പര സഹകരണത്തോടെയും നേരിടുന്ന കേരളം ഇപ്പോൾ ലോകത്തിലെ തന്നെ പ്രധാന ചർച്ചാവിഷയമാണ് ആണ് ശാസ്ത്ര-സാങ്കേതിക ബഹിരാകാശ മേഖലകളിൽമുൻപന്തിയിലുള്ള ഉള്ള പലരാജ്യങ്ങളും കൊറോണ ക്ക് മുമ്പിൽ മുട്ടുമടക്കിയ ഈ സാഹചര്യത്തിൽ ഇതിനെ നെഞ്ചുവിരിച്ച് നേരിട്ട് കേരളത്തിലെ സർക്കാറും, ആരോഗ്യ പ്രവർത്തകരും, പോലീസുകാരും, ലോകത്തിനു തന്നെ മാതൃകയാണ് പ്രളയത്തെ നേരിട്ടത് പോലെ ദരിദ്ര പണക്കാരൻ എന്നിങ്ങനെ ഭേദമില്ലാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നല്ല രീതിയിൽ തന്നെ നാം ഇതിനെ തടയുന്നു.ലോക്ക് ഡൗൺ ആയതിനെ തുടർന്ന് ഉപഭോക്ത സംസ്ഥാനമായ കേരളം ഭക്ഷ്യവിഭവങ്ങൾ ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ പൂർണമായും ആശ്രയിക്കുന്നത് അപകടകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാവുകയും സ്വന്തമായി ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കുവാനും ഇതൊരു പാഠം ആയി തീർന്നു,കൂടാതെ പണം കൊണ്ടും അധികാരം കൊണ്ടും എന്തും ചെയ്യാം എന്ന മനുഷ്യൻറെ അഹങ്കാരത്തിന് ഇതൊരു തിരിച്ചടിയാവുകയും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്ന് ബോധ്യം ഉണ്ടാവുകയും, പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും നാം പഠിക്കുകയും ചെയ്തു.

ടോം ടെനി അബ്രഹാം
9A ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം