ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പ്രകൃതിയിലേക്കു മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്കു മടങ്ങുക

ജൂൺ ലോക പരിസ്ഥിതി ദിനം ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ നമ്മുടെ പരിസരം പോലും വൃത്തിയാക്കാൻ നമുക്ക് തോന്നാറില്ല. നമുക്ക് നമ്മുടെ വീട് മാത്രം വൃത്തിയായാൽ മതി. പാതയോരങ്ങളെയും കുളങ്ങളേയും പുഴകളേയും തോടുകളേയും നശിപ്പിക്കാൻ നമുക്കൊരു മടിയുമില്ല.

പരിസ്ഥിതി ഒരു ജൈവ ഘടനയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മനുഷ്യനു വേണ്ടതെല്ലാം പ്രകൃതി നൽകുന്നു. എന്നാൽ നമ്മൾ മരങ്ങൾ വെട്ടിമുറിച്ച്, വയലുകളെല്ലാം നികത്തി, മലകളെല്ലാം ഇടിച്ചു നിരത്തിയും പ്രകൃതിയെ ചൂഷണം ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രകൃതി അതിനെതിരെ പല വിധത്തുലും പ്രതികരിക്കുന്നുണ്ട്.

"ഇനി വരുന്നൊരു തലമുറക്ക്

ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം

അതിമലിനമായൊരു ഭൂമിയും"

ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽനിന്നു തന്നെയാണ്. നമ്മുടെ ശരീരവും നമ്മുടെ മനസ്സും നമ്മുടെ ഭവനവും ശുദ്ധമുള്ളതാണ്. അതുപോലെത്തന്നെയാകണം നമ്മുടെ പ്രകൃതിയും. മനുഷ്യൻ ഉപയോഗിച്ചിട്ടുള്ള മാലിന്യം മൂലം അഹാരം വായു മണ്ണ് ഇവയെല്ലാം മലിനമായിരിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിന്റെയൊക്കെ ഫലമായാണ്.

പ്രകൃതിരോഗങ്ങളിലൂടെയും കാലാവസ്ഥവ്യതിയാനങ്ങളിലൂടെയും പ്രകൃതി ക്ഷോഭങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിക്കുന്നത്. നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം മാെ പ്രകൃതിയെയും സംരക്ഷിക്കുക. മരം വെട്ടി മുറിക്കാതെ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം നിർത്തിക്കൊണ്ടും മലകൾ ഇടിച്ചുനിരത്തുന്നതും വയലുകൾ നികത്തുന്നതും ദോഷകരമാണെന്നു നാം തിരിച്ചറിഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ ഇനിയും പ്രകൃതിയിൽ വരുന്ന വലിയ മാറ്റങ്ങൾക്ക് നമ്മൾ തന്നെയാകും കാരണക്കാർ. നമ്മുടെ നിലനില്പിനും നമ്മുടെ തലമുറയുടെ നിലനില്പിനും നമ്മൾ ഇനിയും ഉണരേണ്ടതുണ്ട്. വൃത്തിയും പരിസ്ഥിതി സംരക്ഷണവും നിലനിർത്തി നമ്മുടെ പ്രകൃതിയിൽനിന്നും രാഗങ്ങളെ പ്രതിരോധിക്കാൻ നമുക്കേവർക്കും ഒറ്റക്കെട്ടായി പ്രയത്നിക്കാം. നല്ല നാളേക്കുവേണ്ടി.

നൈഷാൻ
5 D ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം