ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ശുചിയാക്കാം കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ ശുചിയാക്കാം കൊറോണയെ തടയാം


കൊറോണയെന്ന മഹാമാരി ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു. ആയിരക്കണക്കിനു മനുഷ്യർ മരിച്ചു. ഓരോ ദിവസം കഴിയുംതോറും നമുക്കുടയിൽ ഭീതി വർതദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണയെ നേരിടാനുള്ള വാക്സിനോ മെഡ്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അതുകൊണ്ട് ലോകത്തന് ഇന്ന് ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നായി മറിക്കൊണ്ടിരിക്കുന്നു ഈ മഹാമരി.

ഇതിനെ ചെറുത്തു നിർത്താൻ പരിസര ശുചിത്വവു വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് കഴുകിത്തുടയ്കുകയും തുമ്മുമ്പോൾ മുഴം മറയ്ക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യമമെന്നതാണ് ഏറ്റവും പ്രധാനം. ഇതു കൊറോണയെ മാത്രമല്ല മറ്റു വൈറസ്സുകളേയും ശരീരത്തുൽ പ്രവേശുക്കുന്നതിൽ നിന്ന് തടയും. അതുപോലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ആശുപത്രി, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നത് ശീലമാക്കുക., കണ്ണ്, മീക്ക് തുടങ്ങിയ അവയവങ്ങൾ കൈകൾകൊണ്ട് ശ്‌പർശിക്കാതിരിക്കുക. കൊറോണ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. അവർഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക മാത്രമല്ല അവ തൊടുകപോലും ചയ്യാതിരിക്കുക എന്നത് പരമപ്രധാനമാണ്.

പനി, ചുമ, ശ്വാസതടസ്സം, നീർക്കട്ട് എന്നീ രോഗലക്ഷണങ്ങൾ വന്നാൽ സ്വയം ചികിൽസിക്കാതെ തൊട്ടടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുക. പ്രായമായവർക്കും കുട്ടികൾക്കും ഈ രോഗം വേഗത്തിൽ പിടിപെടുമെന്നുള്ളതുകൊണ്ട് വളരെ വീട്ടിലെ മറ്റുള്ളവർ വളരെ ശ്രദ്ധയോടെ നടക്കണം. കാരണം രോഗപ്രതിരോധശേഷി കുടുതലുള്ളവർ ഈ വൈറസ്സിന്റെ വാഹകരാകാൻ സാധ്യതയുണ്ട്. അവരിലൂടെ വീട്ടിലെ കുട്ടികളിലേക്കും മുതിർന്നവരിലേക്കും രോഗം പടരും.

നാം തന്നെയാണ് നമുക്കുണ്ടാകുന്ന പല രോഗങ്ങളുടെയും കാരണം. ശുചിത്വമില്ലാത്ത പരിസരങ്ങളിൽ നിന്നും വായുവിൽകൂടിയും ശുദ്ധമല്ലാത്ത യലത്തുലൂടെയും മണ്ണിലൂടെയും പല രോഗങ്ങളും പിടിപെടുന്നു. ജലവും മണ്ണും വായുവും മലിനമാകുന്നതിനു കാരണം മനുഷ്യനാണ്. അതുകൊണ്ട് നാം ഇനിയെങ്കിലും ഉണർന്നു പ്രർത്തിച്ചില്ലെങ്കിൽ ഇത്തരം മഹാമാരികൾ ഇനിയുമുണ്ടാകും. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.


DARSANA
9A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം