ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ചെറിയ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറിയ ഭീകരൻ

കൂട്ടുകാരേ ..ഞാൻ ഒരു വൈറസ് നിങ്ങളെനിക്ക് കൊറോണ എന്നാണ് പേരിട്ടിരിക്കുന്നത്. .നിങ്ങളെന്നെ ഇങ്ങന്നെ പേടിക്കാൻ വേണ്ടി ഒരു ഭീകരനൊന്നുമല്ല ഞാൻ. നിങ്ങളുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത വിധം ചെറിയൊരു വൈറസ് .ഞാൻ ജീവിച്ചിരുന്നത് ചില മൃഗങ്ങളുടെ ശരീരത്തിലായിരുന്നു. അവരുടെ പേരൊന്നും എനിക്കറിയില്ല..വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കളിച്ചും രസിച്ചും ഉല്ലസിച്ചും ഞാൻ അവരുടെ ശരീരത്തിനുള്ളിൽ ജീവിച്ച് പോരുകയായിരുന്നു. ആ മൃഗങ്ങളുടെ മാംസം നിങ്ങൾ ഭക്ഷിച്ചപ്പോൾ ഞാനും അങ്ങനെ നിങ്ങളുടെ ശരീരത്തിലെത്തി.അന്നാദ്യമായായിരുന്നു കൂട്ടുകാരെ ഞാനും എൻ്റെ കൂട്ടുകാരും നിങ്ങൾ മനുഷ്യരുടെ ശരീരത്തിലെത്തിയത്.. അവിടെയെത്തിയപ്പോ ഞാനൊന്നറിയാതെ ആഹ്ലാദിച്ചു പോയി.. എന്താണെന്നോ? ഞങ്ങൾക്ക് ജീവിക്കാൻ പറ്റിയ അന്തരീക്ഷം.. അതോടെ ഞങ്ങൾ പെറ്റുപെരുകി.. ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിനും കോടിക്കണക്കിനുമായി മാറി ഞങ്ങളുടെ എണ്ണം. കയറിക്കൂടിയ ശരീരങ്ങളിൽ ചുമ, തൊണ്ടവേദന, പനി ,ജലദോഷം, തുമ്മൽ, ശ്വാസം മുട്ടൽ ,തലവേദന അങ്ങനെ കുറെ അസുഖങ്ങൾ വരുത്തി. ക്രമാതീതമായി പെരുകിയ ഞങ്ങൾക്ക് ഒരു ശരീരം മതിയാവുമായിരുന്നില്ല. അവർ തുമ്മുകയോ ചുമക്കുകയോ മറ്റുള്ളവരുമായി സംസാരിക്കുകയോ അടുത്ത് നിൽക്കുകയോ ചെയ്യുന്ന അവസരങ്ങൾ ഞങ്ങൾ മറ്റുള്ളവരിലേക്ക് കയറികൂടാൻ പ്രയോജനപ്പെടുത്തി. അങ്ങനെ ഞങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന രീതിയിൽ പടർന്നു .. ഇപ്പോൾ ലോകത്തിലെ പലയിടങ്ങളിലും വൻനാശനഷ്ടങ്ങൾ തന്നെ ഉണ്ടാക്കിതീർത്തു. എന്തിരുന്നാലും എനിക്ക് ഒരു കാര്യം പറയാതെ വയ്യ.

നിങ്ങൾ മനുഷ്യന്മാർ ശരിക്കും മരകഴുതകളാ........
ബുദ്ധിയില്ലാ കൂട്ടങ്ങൾ......
ഞങ്ങൾ ഇങ്ങനെ പെരുകാതെ നിങ്ങൾക്ക് തടയാൻ പറ്റുമായിരുന്നു. പക്ഷെ നിങ്ങൾ ചിന്തിച്ചത് മറ്റൊരു രീതിയിൽ.. എനിക്കുണ്ടായില്ലേ പിന്നെന്താ അവനുണ്ടായാൽ'

ആ സർക്കാര് എത്രയോ നിർദ്ദേശങ്ങൾ തന്നു; അനാവശ്യമായി പുറത്തിറങ്ങരുത്, കൂട്ടം കൂടി നിൽക്കരുത്, പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക, വൃത്തിയായി കുളിക്കുക ,വ്യക്തിശുചി ത്വം പാലിക്കുക.:.......

എന്തിന് കൈകൾ കഴുകുന്നതെങ്ങനെയെന്ന് പലപല വീഡിയോകൾ വഴിയും നേരിട്ടും നിങ്ങൾക്ക് കാണിച്ചു തന്നില്ലേ..മനുഷ്യനല്ലേ വർഗം കേൾക്കോ വല്ലതും.പക്ഷേ ഈ കൂട്ടത്തിൽ നിർദ്ദേശങ്ങൾ പാലിച്ചവരുമുണ്ട്. തീരെയില്ലെന്നും പറയുന്നില്ല; വളരെ കുറച്ചു പേർ..ഇപ്പോ ശാസ്ത്രജ്ഞന്മാര് ഞങ്ങളെ തുരത്താൻ മരുന്ന് കണ്ടു പിടിക്കുന്ന തിരക്കിലാ. ആ നിർദ്ദേശങ്ങൾ ഒന്ന് പാലിച്ചിരുന്നെങ്കിൽ ഇത് ഇത്ര രൂക്ഷമാകില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഞാനുണ്ടാക്കുന്ന രോഗത്തിന് നിങ്ങളിട്ട പുതിയ പേര് എനിക്കിഷ്ടമായി;

കോവിഡ് - 19 ..

എന്തായാലും എനിക്ക് അഭിമാനമുണ്ട്. ഏത് വൻ കൊമ്പനേയും കൂട്ടിലടക്കാൻ ഭയമില്ലാത്ത മനുഷ്യൻ എന്നെ പേടിച്ച് വീട്ടിലിരിക്കുന്നു. മുഖം മറച്ച് നടക്കുന്നു .. എന്തൊരവസ്ഥ... അനുഭവിക്ക് മനുഷ്യാ.... അനുഭവിക്ക് ... ഒരു കാര്യം കൂടി .. നിങ്ങൾ മനുഷ്യരുടെ ജീവിതരീതിയും സ്വഭാവങ്ങളും തന്നെയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നത് ..

ഇനിയും പഴയ സ്വഭാവത്തിലേക്ക് മടങ്ങിപോകാനാണ് നിന്റെ ഭാവമെങ്കിൽ ഓർക്ക് .... ഓർത്തു കൊണ്ടേയിരിക്ക് ഈ ഗതി ....

ശ്രീഷ്ണ വി.പി.
8 A ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം