ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ ലോകം കീഴടക്കുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കീഴടക്കുന്ന വൈറസ്

കൊറോണ വൈറസ് അഥവാ കോവിഡ്- 19 ഒരു പക്ഷേ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരി. ലോകത്തിന്റെ നാനാഭാഗങ്ങളിലും രൂക്ഷമായി ബാധിച്ചിരിക്കുകയാണ് കോവിഡ്- 19. അസംഖ്യം ജനങ്ങളുടെ ജീവൻ കവർന്നെടുത്തിരിക്കുകയാണ് ഈ വൈറസ്.ലക്ഷ കണക്കിന് മാനവർ ഇപ്പോഴും പൊരുതുകയാണ്. ഇതു വരെ മരുന്ന് കണ്ടു പിടിക്കാത്ത ,ലോകത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് താണ്ഡവം തുടരുന്ന ഈ വൈറസിന്റെ ഭീതി കുറയ്ക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കരുത്താർജിച്ച് നിലകൊള്ളുകയാണ് നമ്മൾ. ഈ മഹാമാരി കേരളത്തിലും വിളയാടി വരുകയാണ്. പക്ഷേ പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മൾക്ക് ഇതിനെയും തുരത്താം. അതിനായി രാവും പകലെന്നെന്നും ഇല്ലാതെ സ്വന്തം ജീവനെ കണക്കിലെടുക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് നഴ്സുമാർ. അവരാണ് യഥാർത്ഥ മാലാഖമാർ. അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. 

  ഈ വൈറസിനെ അകറ്റാൻ വേണ്ടി വൈറസ് രൂക്ഷമായി ബാധിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഇതിനെ അകറ്റാൻ വേണ്ടി ചില സന്ദേശങ്ങളും നൽകിയിട്ടുണ്ട്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈ കഴുകാനുള്ള ഹാൻഡ് വാഷുകൾ വിപണിയിൽ ലഭ്യമാണ്. വ്യക്തി ശുചിത്വം പാലിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിക്കുക. ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നു മാത്രമല്ല അയാൾ അപായപ്പെടുത്തുന്നത് താനുൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങളുടെ ജീവനാണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയെന്നാൽ രാജ്യത്തെ സേവിക്കുകയെന്നാണ്. സ്വന്തം വീട്ടിൽ സുരക്ഷിതരായി ഇരിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത് .   

 

  ചുമ, തൊണ്ടവേദന, തലവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം  തേടുക. ചെറിയ കുട്ടികൾ ,ഗർഭിണികൾ ,അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർ പ്രത്യേകം വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക . എങ്കിൽ...... വീട്ടിലിരിക്കൂ .... സുരക്ഷിതരാകൂ.....   

 
ശ്രീദേവ്. എ.
6 D. ജി.എച്ച്.എസ് .എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


                                                                                                

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം