ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/കൊറോണ: കാലത്തിന്റെ മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ: കാലത്തിന്റെ മുന്നറിയിപ്പ്

കാലം കൊതിച്ചതോ?
വിശ്വം മറുമൊഴിയായ് കാത്തു വെച്ചതോ
മാനുഷജീവിതഗതിയുടെ താളം
നിശ്ചലമായി കുറിച്ച മഹാമാരിയെ?

നഗ്നമാം മിഴികൾക്ക് കീഴടങ്ങാതെ
ഔഷധക്കൂട്ടിലുമൊത്തുചേരാതെ
ദ്രുതഗതിയിലൊരായിരമായി വൈറസുകൾ
പെരുകിയുയരുന്നു മർത്ത്യമേനിയിൽ.

കെണിയിൽ കുരുങ്ങി ശ്വാസകോശവും
കഠിനമായ് വലിച്ചുന്തിയകറ്റുന്നു പ്രാണവായു
ഉയിരിന്നായി തുടിക്കുമീ ഹൃദയം
കോവിഡിന്നാഗമനത്തിൽ സ്പന്ദനമേറ്റു നിൽപ്പൂ.

വായടച്ചീടുന്നു തൂവാലകൾ, കൈകൾ
തൊട്ടുരുമ്മി കഴുകീടുന്നു പലവിധം
മാനവർ തമ്മിലരികെ നിൽക്കാതെ
കുശലം പറയാതെ യാത്രകൾ ചെയ്യാതെ
സന്ദേഹമുയരുമിമകൾക്കിരകളായീടുന്നു.

ഏകതയുടെ തിരികൾ തെളിയി-
ച്ചടച്ചിട്ട മുറികൾക്കുള്ളിൽ
നോവിന്റെ കടൽത്തീരത്തനങ്ങാതെ
ജാഗരൂഗരായിരിപ്പുറപ്പിക്കുന്നു നാം.

ദിനം പ്രതിയുയരുന്നു രോഗികൾ
അങ്കക്കളരിയിൽ മരിച്ചു വീഴുന്നു മാനവർ
ഇന്ന് ലോകമാകെ നിശ്ചലം
നിശബ്ദതയുടെ ഇരുണ്ട ഗോളത്തിനുള്ളിൽ
ഉയിർ തേടിയലയുന്ന കോലങ്ങളാകുന്നു നാം.

വിയർപ്പുനീരൊഴുകുന്ന പകലുകൾ
ഉറക്കമൊഴിയുന്ന രാത്രികൾ
കടമെടുത്തു പൊരുതുന്നു കഠിനമായ്
ഭൂമിയിലുണരും മാലാഖമാരും
കാക്കിക്കുള്ളിലെ വിശുദ്ധ മനസ്സും
പ്രാർഥനയുടെ ശാന്തിയിൽ നാമേവരും
ഈ യുദ്ധത്തിൽ ധീരരായ് മാറുവാൻ.

മാനവകുലത്തിന്നു വിനാശമായി മാറുവാൻ
മാനവ സ്വാർഥതയ്ക്ക് വിരാമമിടുവാൻ
ദുഷ്ക്രിയകളുടെ കാലനായ് മാറുവാൻ
കാലം കരുതിവച്ചൊരായുധമൊ ഈ കൊറോണ

ഒത്തൊരുമയുടെ ശക്തിയിൽ
പ്രതീക്ഷകൾ നൽകുവാൻ
വീണ്ടുമൊരരുണോദയത്തിനായി‍
കാത്തിരിക്കാം നമുക്ക് ജാഗ്രതയോടെ

സങ്കീർത്തന പി വി
10 എ ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത