ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ സ്നേഹഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹഭൂമി
അച്ഛാ..... എഴുന്നേൽക്ക്...

മാളുവിന്റെ വിളി കേട്ടിട്ട് ആണ് സുധി കണ്ണ് തുറന്നത്. നേരം വെളുത്തു. ഒരു ഗ്ലാസ്‌ ചായയുമായി മാളു മുന്നിൽ നിൽക്കുന്നു കർഷകൻ ആയ സുധിയുടെ ഒരേ ഒരു മകൾ ആണ് മാളു എന്നാ മാളവിക. അവളുടെ അമ്മ പണ്ടേ മരിച്ചത് ആണ്. അല്ല കൊന്നത് ആണ് ആ ദുഷ്ടൻമാർ, ഒരു നെടു വീർപ്പോടെ സുധി ഓർത്തു. പണ്ടത്തെ കളിയും ചിരിയും. മീനുവിനെയും കെട്ടി സന്തോഷജീവിതം നയിച്ചിരുന്ന സുധിക്ക് രണ്ട് വർഷത്തിന് ശേഷം ഒരു പെൺകുട്ടി പിറന്നു. ഉല്ലാസത്തിന്റെ നാളുകൾ ആയിരുന്നു അത്. അതിനു ഇടയിൽ ആണ് പെട്ടന്ന് ഒരു ദിവസം രണ്ട് മൂന്നു ആളുകൾ വീട്ടിൽ വന്നത്. വന്നു കയറിയവരെ നന്നായി സ്വീകരിച്ചു. "അതിഥി ദേവോ ഭവ "എന്ന് ആണല്ലോ. പതുക്കെ അവർ വന്ന കാര്യം പറയാൻ തുടങ്ങി. ഗോൾഡൻ ഗ്ലോബ്ബ് എന്ന ഇന്റർനാഷണൽ കമ്പനിയുടെ പ്രതിനിധികൾ ആണ് അവർ. അവരുടെ നാട്ടിൽ വരാൻ പോകുന്ന വലിയ ഒരു ടൌൺഷിപ്പ് പ്രോജെക്ട്ടിന്റെ കാര്യം പറയാൻ ആണ് അവർ വന്നത്. അതിനു അവർക്ക് വേണ്ടത് താൻ ജീവനെ പോലെ സ്നേഹിക്കുന്ന തന്റെ പുരയിടവും കൃഷി ഭൂമിയും. ആവശ്യം കേട്ടപ്പോൾ സുധി ഒന്ന് ഞെട്ടി. തൊട്ട് അടുത്ത നിമിഷത്തിൽ തന്നെ അവരോട് നോ പറഞ്ഞു ഇറക്കി വിട്ടു. അവർ പിന്നെയും വന്നു. ആദ്യം സൗമ്യതയോടെ, പിന്നെ ഭീഷണി ആയി. ജനപ്രതിനിധികൾ വന്നു. എന്നിട്ടും സുധിയും കുടുംബവും ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുത്തില്ല. പ്രകൃതിയെയും കൃഷിയെയും ജീവന് തുല്യം സ്നേഹിച്ചവൻ ആയിരുന്നു സുധി. അതിനെ വേദനിപ്പിക്കാൻ അയാൾ ഒരുക്കം ആയിരുന്നില്ല. നിവേദനവും ആയി പല അധികാരികളെയും ചെന്ന് കണ്ടു. പണത്തിന്റെ പിന്നാലെ പോകുന്ന അധികാരികൾ ഓരോന്നും അയാളെ ആട്ടി ഇറക്കി. നിരാശൻ ആയ സുധി നേരെ പോയത് തന്റെ കൂട്ടുകാരുടെയും അയൽക്കാരുടെയും വീട്ടിലേക്ക് ആയിരുന്നു. അവിടെ ചെന്ന് അയാൾ ഒന്ന് മാത്രമേ പറഞ്ഞുള്ളു. സഹായിക്കണം. നിങ്ങൾ മാത്രമേ ഉള്ളു എനിക്ക്. ഒടുവിൽ കൂട്ടുകാരുടെയും ബന്ധു ക്കളുടെയും പിന്തുണയോടെ സമരം തുടങ്ങി. അതിജീവനത്തിനുള്ള സമരം. തന്റെ സ്വന്തം വയലിൽ ഒരു ഭാഗത്തു സത്യഗ്രഹപന്തൽ ഒരുക്കി സമരം തുടങ്ങി. പോലീസുകാരും മറ്റു അധികാരികളും മാറി മാറി പറഞ്ഞിട്ടും പിന്മാറാൻ അയാൾ തയ്യാർ ആയില്ല. അയാളുടെ ഒരേ ഒരു ആവശ്യം അത് ആയിരുന്നു. ഇന്റർനാഷണൽ കമ്പനിയുടെ ടൌൺഷിപ്പ് പ്രൊജക്റ്റ്‌ തന്റെ സ്ഥലത്ത് നിന്നും മാറ്റണം. ഭീഷണികളും സമ്മർദങ്ങളും കൂടി കൂടി വന്നു. ഒരു ദിവസം അയാളുടെ ഭാര്യയെ കുറെ പേർ ചേർന്ന് തട്ടി കൊണ്ട് പോയി. അവർ ആവശ്യപെട്ട മോചനദ്രവ്യ എന്തെന്നാൽ അയാളുടെ വീടും കൃഷി സ്ഥലവും ആയിരുന്നു. അവർ ആവശ്യപെട്ടത് കൊടുക്കാൻ സുധി തയ്യാർ ആയിരുന്നില്ല.രണ്ടാമത്തെ ദിവസം തന്റെ ഭാര്യയുടെ മരണവാർത്ത കേട്ടു. തളർന്നില്ല എന്നിട്ടും. തന്റെ ഭാര്യയെ കൊന്നവരോട് പ്രതികാരം ചെയ്യാൻ അയാൾ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു. തന്റെ കൃഷിഇടം ആർക്കും വിട്ട് കൊടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്തു. മരങ്ങളും ചെടികളും നട്ടുവളർത്താൻ ആഹ്വാനം ചെയ്ത് കൊണ്ട് തന്റെ ഭാര്യയുടെ ആത്മശാന്തിക്കായി പ്രവർത്തിച്ചു. ഇപ്പോളും അയാൾ ഇത് തുടരുന്നു. ഓരോ നാട്ടിലും സഞ്ചരിച്ചുകൊണ്ട് അവിടെ എല്ലാം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു.

ശ്രേയ.എം. / SREYA.M
9 B ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ