ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ നദിയെ തേടി

Schoolwiki സംരംഭത്തിൽ നിന്ന്
നദിയെ തേടി

നദിയെ തേടി പുലർച്ചെ രാവിലെയാണ് അവൻ വിട്ടിലെത്തിയത്. ഒരു കാടിന് സമീപം ആൾതാമസമില്ലാത്ത സ്ഥലത്താണ് ആ കൊച്ചു വീട് ആരായാലും കൊതിക്കും ഇത്രയും പ്രകൃതി രമണിയമായ സ്ഥലത്ത് താമസിക്കാൻ അപ്പുവിന് ഇഷ്ടമല്ലായിരുന്നു ഇവിടേക്ക് വരാൻ അച്ഛനും അമ്മയും പ്രകൃതി സ്നേഹിയായിരുന്നു അപ്പുവിന് അത് തീരെ ഇഷ്ടമല്ലായിരു ന്നു. രാത്രി കിടക്കുമ്പോഴും വെറുതെയിരിക്കുമ്പോഴും എല്ലാം അമ്മ പ്രകൃതിയെക്കുറിച്ച് മനോഹരമായ കഥകൾ പറയുമായിരുന്നു അത് കേൾക്കുമ്പോൾ അവി ടെ നിന്ന് മാറി നിൽക്കുക അപ്പുവിൻ്റെപതിവായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ അപ്പുവിന് ഒന്നിച്ച് കളിക്കാൻ കൂട്ടുകാർ ആരുമില്ലായിരുന്ന. അതു കൊണ്ടാവാം അവനൊരു കുങ്ങിനെ കൂട്ടുകാരനാക്കിയത് ആദ്യം അപ്പുവിന് കുരങ്ങിനെ കാണുമ്പോഴേ പേടിയും വെറുപ്പുമായിരുന്ന. വേറെ ആരം അടുത്ത് ഇടപഴകാൻ ഇല്ലാത്ത തു കൊണ്ട് പതിയെ പതിയെ അപ്പുവിന് കുരങ്ങിനെ ഇഷ്ടപ്പെടാൻ തുടങ്ങി. കാട്ടിൽ നിന്ന് കൂട്ടം തെറ്റി വന്നവനാണ് ഈ കുരങ്ങ് തിരിച്ച് പോകാൻ കഴിയാത്തതുകൊണ്ട് ഇവിടെത്തന്നെയായി അങ്ങനെയിരിക്കെ ഒരു ദിവസം കുരങ്ങനെ കാൺമാന്നല്ല. അപ്പുവിനാകെഎന്തോ ഒന്ന് നഷ്ടപ്പെട്ടതു പോലെ തോന്നി.അൽപസമയത്തിനു ശേഷം അച്ഛനും അമ്മയും വന്ന് നോക്കുമ്പോൾ അപ്പുവിനെയും കാണാനില്ല. ആ കുങ്ങനെ തേടി പോയതാവാം. പല വഴികളിലൂടെയും നടന്നു ചാടിയും അവസാനം കുരങ്ങനെ കണ്ടു പിടിച്ചു .കുരങ്ങൻ അവിടെ നിന്നും പോയതല്ല അവൻ്റെ അമ്മ അവനെ കണ്ടു പിടിച്ച് കാട്ടിലേക്ക് കൊണ്ടുവന്നതാണ്. അപ്പുവിന് തോന്നി ഇതാണ് അവൻ്റെ കുടുംബം അതുകൊണ്ട് അവൻ അമ്മയുടെ കൂടെയിരിക്കട്ടെ എന്ന് കുരങ്ങന് ഒരു ചിരിയിലൂടെ പറഞ്ഞു കൊടുത്ത് അപ്പു വീട്ടിലേക്ക് യാത്രയായി. വന്ന വഴിയോർമ്മയുണ്ടാകുമെന്നാണ് അപ്പു കരുതിയത്. പക്ഷെ അവന് വഴി തെറ്റി.ആ വലിയ കാടിനുള്ളിൽ അവൻ തനിച്ചായി അപ്പോഴാണ് അവന് ഓർമ്മ വന്നത് അമ്മ പ്രകൃതിയെക്കുറിച്ച് പറയുമ്പോൾ അവൻ മാറി നിൽക്കുവെങ്കിലും ഒരു കാര്യം കേട്ടതായി ഓർമ്മ വന്നു. നദിയാണ് കാട്ടിലെവഴികാട്ടി. നദിയെ അന്വേഷിച്ച് യാത്ര ചെയ്യാൻ തുടങ്ങി കാട്ടിൽ അലഞ്ഞു തിരിഞ്ഞിട്ടും നദിയെ കണ്ടെത്താനായില്ല അപ്പുവിന് തോന്നി ഇതെന്തൊരു കാടാണ്‌. ഇവിടെയൊരു നദിയുമില്ലല്ലോ എന്ന്‌. വളരെ ക്ഷീണിച്ചതുകൊണ്ട് അവൻ ഒരു കല്ലിൽ ഇരുന്നു.പ്രകൃതിയുടെ മനോഹരമായ ശബ്ദത്തിൽ അവൻ മയങ്ങിപ്പോയിപ്പോയി രാവിലെ പക്ഷികളുടെയും മ്യഗങ്ങളുടെയും ശബ്ദം കേട്ടാണ് അപ്പു ഉണർന്നത് അവിടെയുള്ള പഴങ്ങൾ കഴിച്ച് അവന് തൃപ്തിയായി വീണ്ടും നദിയെ തേടി യാത്രതുടങ്ങി. കുറച്ച് സമയത്തിനു ശേഷം അവന് തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി.അപ്പുവിനു തോന്നി നദി അവനെ തേടി വരുന്നുണ്ടെന്ന് .അപ്പോഴാണ് ആ മനോഹരമായ കാഴ്ച കണ്ടത്‌. പ്രകൃതിയായ അമ്മയുടെ മടിത്തട്ടിൽ നിന്ന് ഒഴുകുന്ന നദി.അമൃതായ ആ വെള്ളം കുടിക്കാൻ ധാരാളം മൃഗങ്ങളും ജീവജാലങ്ങളും. ഇത്രയും മനോഹരമായ കാഴ്ച ഈ ആയുസിൽ അവൻ കണ്ടിട്ടില്ല. അമൃതമായ ജലം അൽകുടിച്ചപ്പോൾ സ്വർഗ്ഗം കണ്ടതുപോലെ അനുഭവപ്പെട്ടു എന്തോ പരിചയമുള്ള ശബ്ദം കേട്ടു. അപ്പുവിൻ്റെ കൂട്ടുകാരൻ കുരങ്ങൻ അവനെ തേടിവന്നതാണ്. എവിടെയെന്നില്ലാത്ത സന്തോഷം അവൻ്റെ കണ്ണിൽ തെളിയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൻ ഉണർന്നു.അച്ഛനെയും അമ്മയേയും വിളിക്കാൻ തുടങ്ങി. അച്ഛനും അമ്മയു ഓടി അവൻ്റെ മുറിയിലെത്തി എന്താ മോനെ എന്ന് അവനോട് ചോദിച്ചു ഒന്നുമില്ലാ എന്ന് പറഞ്ഞ് അപ്പു അവരെ തിരിച്ചയച്ചു. അപ്പുവിന് മനസ്സിലായി. ഞാൻ ഇതുവരെ കണ്ട കാഴ്ചകൾ സ്വപ്നമായിരുന്നെന്ന്.

അഞ്ജലീന.ആർ. / ANJALEENA.R
10 B ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ