ജി.എച്ച്.എസ്. കൊളത്തൂർ/വിദ്യാരംഗം/2025-26
വിദ്യാരംഗം രൂപീകരണം 2025-2026
ജി. എച്ച് എസ് കൊളത്തൂർ
202525- 26 വർഷത്തേക്കുള്ള വിദ്യാരംഗം ക്ലബ്ബ് 9/6/25 ന് രൂപീകരിച്ചു. നാനാവിധത്തിലുള്ള സർഗശേഷികളെ ഉണർത്തി ഉയർത്തി എല്ലാ കുട്ടികളെയും മുന്നോട്ട് കൊണ്ടുവരാനായി ശില്പശാലകളും സൗഹൃദ മത്സരങ്ങളുമായി വിദ്യാരംഗത്തിൻ്റെ പ്രവർത്തനം ഇവിടെ തുടങ്ങുകയാണ്. എഴുത്തുകാരനും കലാകാരനും സ്കൂളിലെ മുതിർന്ന അധ്യാപകനുമായ Dr. സന്തോഷ് പനയാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു, അധ്യാപകരായ ശ്രീ.അബ്ദുൾ റഹ്മാൻ, ശ്രീമതി.ഉഷ എന്നിവർ ആശംസകളറിയിച്ചു. സ്റ്റുഡൻ്റ് കൺവീനറായി ആദിദേവ് . ടി, ജോ. കൺവീനറായി ആദിത്യ എൻ എന്നിവരെ നിയമിച്ചു.
ജൂലൈ മാസത്തിൽ സ്കൂൾ തല ശില്പശാല നടത്താൻ തീരുമാനമായി. കഥാരചന, കവിത രചന,അഭിനയം, കവിതാലാപനം, നാടൻപാട്ട്,ചിത്രരചന , ആസ്വാദനക്കുറിപ്പ് ഇങ്ങനെ ഓരോ കൂട്ടങ്ങൾക്ക് ഓരോ കുട്ടിയെ വീതം ലീഡറായി തെരഞ്ഞെടുത്തു.