ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് (ഒന്നാം ഘട്ടം) 19-05-2026

വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിൻ്റെ സമസ്‌ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇൻ്റർനെറ്റിൻ്റെ വ്യാപനവും മനുഷ്യരുടെ സാമൂഹികവ്യാപാരമണ്ലത്തിൽ ഒരു ഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയ സാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഒരോ വിദ്യാർഥിയും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 19-05-2026 ന് ഗവൺമെന്റ് ഹൈസ്കൂൾ കൊളത്തൂരിൽ വെച്ച് നടന്നു. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർ ശ്രീകുമാർ പി വി ക്യാമ്പിന് നേതൃത്വം നൽകി. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ്, വീഡിയോ നിർമ്മാണം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് വിദഗ്ധ പരിശീലനം ലഭിച്ചു. ക്യാമ്പിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. രാവിലെ 9. 30 മുതൽ വൈകുന്നേരം നാലുമണിവരെ നീണ്ടുനിന്ന ക്യാമ്പിൽ കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. സ്കൂൾ പ്രധാമാധ്യാപിക സുബൈദ സി വി ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.


ജനകീയ ശുചീകരണം

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി, കുട്ടികൾക്ക് ആരോഗ്യകരമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും 24-05-2026 ന് ശുചീകരിച്ചു.രാവിലെ എട്ടുമണി മുതൽ ആരംഭിച്ച ശുചീകരണ യജ്ഞം രണ്ടുമണിവരെ നീണ്ടുനിന്നു. ക്ലാസ് മുറികൾ, സ്കൂൾ പരിസരം, അടുക്കള, ഡൈനിങ് ഹാൾ, ടെറസ്, കുടിവെള്ള സ്രോതസ്സുകൾ, ടാങ്കുകൾ തുടങ്ങിയവ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു പിടിഎ പ്രസിഡണ്ട് ദിവാകരൻ, പ്രഥമാധ്യാപിക സുബൈദ സി വി, സീനിയർ അസിസ്റ്റന്റ് ശ്രീജ പി പി, സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പി ടി എ, എം പി ടി എ, എസ് എം സി, ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.


അടിസ്ഥാന സൗകര്യ വികസനം

സ്കൂളിലെ പാചകപ്പുരയുടെ നവീകരണവുമായി ബന്ധപ്പെട്ടുണ്ടായ തലപരിമിതി മറികടക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും നേതൃത്വം നൽകി. മഴ പതിക്കാത്ത ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് കുട്ടികൾക്ക് സൗകര്യപൂർവ്വം ഉച്ചകഞ്ഞ വിതരണം ചെയ്യുന്നതിന് അവസരമൊരുക്കി.


സന്തോഷ വിദ്യാലയം

കുട്ടികൾക്ക് സന്തോഷ വിദ്യാലയമൊരുക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ് മുറികളും സ്കൂൾ കെട്ടിടവും അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ പെയിന്റ് നൽകി നവീകരിച്ചു.


പ്രവേശനോത്സവം

അവധിക്കാലത്തിൻ്റെ ആലസ്യത്തിൽ നിന്ന് സ്കൂൾ മുറ്റം കുട്ടികളുടെ കളിയും ചിരിയും കൊണ്ട് നിറഞ്ഞപ്പോൾ ഗവഃ ഹൈസ്കൂൾ പ്രവേശനോത്സവം നാടിൻ്റെ ഉത്സവമായി. അധ്യാപകരുടെ നേതൃത്വത്തിൽ  നിറങ്ങൾ ചാലിച്ച് മോടി കൂട്ടിയ സ്‌കൂൾ കെട്ടിടവും,വിവിധ സമ്മാനപ്പൊതികളുമായി ക്ലബ്ബുകളും സന്നദ്ധ സംഘടനകളും നാടും നാട്ടാരും കുട്ടികളെ വരവേറ്റു. സ്കൂൾ പ്രവേശനോത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയ കെ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ കാർത്തിക്.ജി മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശാന്തകുമാരി എം ൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി. ടി. എ പ്രസിഡൻ്റ് വി.ദിവാകരൻ, എസ് എം സി ചെയർമാൻ എ. നാരായണൻ കളവയൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപിക സുബൈദ സി.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉഷ കെ.പി നന്ദിയും പറഞ്ഞു.


ഇംഗ്ലീഷ് ക്ലബ് രൂപീകരണം 17-06-2026

ജി.എച്ച്.എസ്. കൊളത്തൂരിൽ ഇംഗ്ലീഷ് ക്ലബ് രൂപീകരണ യോഗം 2026 ജൂൺ 17-ന് നടന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും ആശയവിനിമയ കഴിവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് രൂപീകരിച്ചത്. പരിപാടിയിൽ ഇംഗ്ലീഷ് ക്ലബിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. നിരവധി വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്ലബിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.