ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കാലം

ഒരു ലോക്ക്ഡൗൺ കാലം വീട്ടിൽ ഇരുന്ന് സമയം ചിലവഴിക്കേണ്ടിവരുന്ന ദിനങ്ങൾ. സ്കൂളുകളില്ല, ചങ്ങാതിമാരില്ല, ചങ്ങായിമാരുമായി ഒത്തുള്ള കളികളില്ല,ചിരികളില്ല, വഴക്കുകളില്ല , പ്രിയപ്പെട്ട അദ്ധ്യാപകരുടെ ഒച്ചകളില്ല, ഉപദേശങ്ങളില്ല. കുറെ ഏറെ ഓർമ്മകൾ മാത്രം. പിന്നീട് പതിയെ പതിയെ ആ ചങ്ങായിമാരും അദ്ധ്യാപകരും വീട്ടിലെ ഉപ്പിയും,ഉമ്മയും,അനിയനുമായിമാ ഈ ദിനങ്ങളിൽ ദു: ഖകരമായ കുറെ വാർത്തകളും നമ്മൾ നേരിടേണ്ടി വന്നു. പ്രവാസികളായ കുറെ മനുഷ്യർ ഈ covid-19 എന്ന രോഗം മൂലം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും വേണ്ടപ്പെട്ടവരിൽ എന്റെ ഉപ്പയും സഹോദരങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മഹാമാരി എത്രയും പെട്ടെന്ന് ഈ ലോകത്ത് നിന്നും ഇല്ലാതാക്കാൻ വേണ്ടി ഈ ലോകനാഥനോട് ഞാൻ പ്രാർത്ഥികുന്നു. നമുക്ക് ഒത്തൊരുമയോടു കൂടി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.... രണ്ടു തവണ നമ്മുടെ കേരളം നേരിട്ട വൻവിപത്തിൽ നിന്നും നമ്മൾ അതിജീവിച്ചു വെങ്കിൽ അതുപോലെ തന്നെ ഈ മഹാമാരിയിൽ നിന്നും നമുക്ക്ഒത്തൊരുമയോടു കൂടി വീട്ടിലിരുന്ന് അതിജീവിക്കാം... എന്നിട്ട് എത്രയും പെട്ടെന്ന് ആ പഴയ കാലങ്ങളിലേക്ക് നമുക്ക് തിരിച്ചു മടങ്ങാം. തുമ്മുമ്പോഴും ചുമക്കുമ്പോഴും കർച്ചീഫുകൾ ഉപയോഗിക്കുക കൈ കഴുകി വൃത്തിയായി സൂക്ഷിക്കുക മാസ്ക്കുകൾ ധരിക്കുക. ... അങ്ങനെ പുതിയ നല്ല ശീലങ്ങളിലൂടെ നമുക്ക് ഈ മഹാമാരിയെ നേരിടാം. .. ഭയം അല്ല വേണ്ടത് ജാഗ്രതയാണ് .

ഫാമി
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം