ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/രുചിയേറും ചക്കക്കുരു ഷേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
രുചിയേറും ചക്കക്കുരു ഷേക്ക്

ഇത് കോവിഡ് കാലം .കോവിഡ് കാലത്ത് ആരോഗ്യസംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് . പ്രത്യേകിച്ച് ഇത് വേനൽക്കാലമാണ് .വല്ലാത്ത ചൂട് അനുഭവപ്പെടുന്നു.വലിയദാഹവുംദാഹം മാറ്റാൻ പലതരം പാനീയങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ട് .ഞാനിന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ഞാനുണ്ടാക്കിയചക്കക്കുരു ഷേക്കിനെ കുറിച്ചാണ് . നമ്മുടെ നാട്ടിൽ ധാരാളം ലഭിക്കുന്ന ഒന്നാണ് ചക്കക്കുരു.പലപ്പോഴും നമ്മൾ ഇതിനെ വെറുതെ കളയുകയാണ് ഇതിനെയാണ് രുചികരമായ ഷേക്ക് ആക്കി നമ്മൾ മാറ്റുന്നത് വേണ്ട സാധനങ്ങൾ ചക്കക്കുരു പാൽ പഞ്ചസാര ഏലക്ക ഐസ്ക്രീം തയ്യാറാക്കുന്ന വിധം ചക്കക്കുരു ആദ്യത്തെ വെളുത്ത തൊലി കളഞ്ഞെടുക്കുക .കുക്കറിൽ ഇട്ട് വെള്ളമൊഴിച്ചു പുഴുങ്ങാൻ വയ്ക്കുക .ഒരു വിസിൽ കേട്ടാൽ ഉടനെ ഇറക്കിവെക്കുക .പിന്നീട് വെള്ളം ഊറ്റി കളഞ്ഞു തണുക്കുന്നത് വരെ കാത്തിരിക്കുക .തണുത്തശേഷം പാലും പഞ്ചസാരയും കൂട്ടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക .കുറച്ച് ഏലക്ക കൂടി ചേർക്കുക.ഇപ്പോൾ ഷെയ്ക്ക് റെഡിയായി. ഇതിനെ വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം കുടിക്കാൻ ഗ്ലാസിലേക്ക്പകർത്തുമ്പോൾ അല്പം ഐസ്ക്രീം കൂടി ചേർക്കുക .എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ

നിദാ മോൾ
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം