സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/നാം ജീവിക്കുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാം ജീവിക്കുന്ന ഭൂമി

എന്തിനു മൗനം ഇനിയും
എന്തിനു ക്ഷമിക്കണം ഇനിയും.
മരണത്തെ മുന്നിൽ കണ്ടുള്ള
ഈ യാത്രയിൽ..

കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാ-
നൊരുങ്ങാത്ത മനുഷ്യരെ
സ്നേഹിക്കുന്ന ഭൂമിയുടെ രോദനം കേൾക്കുന്നു ഞാൻ.
 
ഭൂമിയുടെ കണ്ണുനീർ
കാണാതെ പോവും നാം
അനുഭവിക്കുമിനിയും
ഓർക്കുക മർത്യ! നീ...

ജീവൻ തുടിക്കുന്ന
ഭൂമീദേവിയെ
വേദനിപ്പിച്ചതിനു
അനുഭവിക്കുമിനിയും.

ഭക്ഷണത്തെ ചൊല്ലി
കൊന്നവന്റെ നാട്ടിലിന്ന്
ഭക്ഷണം യാചിക്കുന്നവരെ
തേടിയുള്ള യാത്രയാണ്.

കേമം ! അതിൽ മറിച്ചോരു വാക്കുമില്ല.......


ദർശന.കെ.എം
9 C ജി.എച്ച്.എസ്.ബെമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത