സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

വന്നിതാ ചൈനയിൽ
നിന്നേതോരതിഥി;
തലകുമ്പിടുന്നു ലോകമവൻ തൻ മുന്നിൽ.
ഏതോ ചൈനക്കാരൻ
നൽകിയൊരീ സമ്മാനമേൽക്കുന്നൂ
ഇരു കൈകൾ നീട്ടി നാം.
കഥ മാറുന്നിതാ
ഇന്നീ നിമിഷം;
കൊഴിയുന്നു ഇതളുപോ-
ലോരോ മാനുഷർ.
കാക്കുവാനെത്തിയതാണവനീ ലോകത്തെ,
മാനുഷനെന്ന
നീചനിൽ നിന്നും?
ഓർത്തില്ലാരു-
മൊന്നൊന്നായ്
വെട്ടി നിരത്തുമ്പോൾ;
ഓർമ്മിപ്പിക്കാനെ- ത്തിയതാണിവനിപ്പോൾ.
ചിരിക്കുകയല്ല ഞാൻ
സഹതപിക്കുന്നു,
ലോകം തൻ വെമ്പൽ
നേർക്കുനേർ കണ്ട്
പഠിച്ചോരോ പാഠങ്ങളെന്നു ഞാനറിയുന്നു.
കരയല്ലേ, കണ്ണുനീർ
തുള്ളികൾ പൊഴിക്കല്ലേ,
പൊരുതണം കൂട്ടായ്
ഈ വമ്പനു മുന്നിൽ...

ഗുരുവായൂരപ്പൻ കെ സി
9 A ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത