സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/അവധിക്കാല കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അവധിക്കാല കുറിപ്പ്

എന്റെ പേര് അനശ്വര. ഈ അവധിക്കാലത്തെ കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. എന്തെന്ന് വച്ചാൽ എല്ലാവരെയും പോലെത്തന്നെ വിരുന്ന് പോകുവാനും ഉത്സവങ്ങളിൽ പങ്കുചേരുവാനും ഒപ്പം തന്നെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമാകുവാനും എല്ലാമുപരി മലയാളികളുടെ തന്നെ സ്വന്തമായ വിഷുക്കണി കാണുവാനും ഒക്കെ ആയിരുന്നു എന്റെ മനസ്സിലും ആഗ്രഹം. പക്ഷെ എല്ലാ സന്തോഷങ്ങളെയും തകർത്തു കൊണ്ടാണ് കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ തന്നെ കാർന്ന് തിന്നു കൊണ്ട് കടന്നു വന്നത്.

ലോകരാഷ്ട്രങ്ങളെല്ലാം ഭയപെടുന്ന covid 19 അഥവാ കൊറോണ വൈറസിനെ നാം ഒരിക്കലും നിസ്സാരമായി കാണരുത്. ഈ വൈറസിനെ നാം ഒരിക്കലും ഭയപ്പെടാതിരിക്കാൻ അല്ലെങ്കിൽ തടയാൻ ചെയ്യേണ്ട ചില കാര്യങ്ങൾ മുഖത്തും മൂക്കിലും തൊടരുത്, പുറത്ത് പോയി വന്ന ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഇതെല്ലാമാണ്. പുറത്തിറങ്ങാൻ കഴിയാത്തതു കൊണ്ട് വിഷമമുണ്ട് എന്നാലും കുഴപ്പമില്ല, വൈറസിനെ തടയാനല്ലേ. എന്നാൽ എനിക്ക് സങ്കടം അതല്ല, ഈ വൈറസ് ബാധിച്ച മനുഷ്യർ മരിക്കുന്നത് കൊണ്ടാണ് എനിക്ക് വിഷമം. ഞാൻ എപ്പോഴും സോപ്പ് ഇട്ട് കൈ കഴുകും. നിങ്ങളും കഴുകണം.

2020 എന്ന ഈ വർഷത്തെ കുറിച്ച് എനിക്ക് ഏറെ സങ്കല്പങ്ങളുണ്ടായിരുന്നു. എങ്കിലും അതിനെക്കാൾ വലുതാണ് നമ്മുടെ എല്ലാവരുടെയും ജീവൻ. ആയതിനാൽ നാം എല്ലാവരും ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ നമ്മുടെ ആരോഗ്യവകുപ്പിനെ പൂർണമായും സഹായിക്കേണ്ടതാണ്. അതിനു നാം വീടുകളിൽ തന്നെ ഇരിക്കണം. ഞാൻ അത് ചെയ്യുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യേണ്ടതാണ്.

ഇനി ഒരിക്കലും ഇതു പോലെ ഒരു മഹാമാരി നമ്മുടെ നാട്ടിൽ മാത്രമല്ല വേറെ ഒരു രാജ്യത്തും വരരുത് എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

അനശ്വര എസ്.
4 A ജി. എച്ച്. എസ് ബെമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം