ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വീണ്ടെടുക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടെടുക്കൽ

അകലെയാകുമീ ഓരോ നാളും
അരികിലായിരുന്നെങ്കിൽ ഞാൻ ഓർത്തു പോയീ
എന്നിൽ നിന്നെങ്ങകന്നു പോയ് ഓർമകൾ....
തേങ്ങുമോരോ കണ്ണീർ കണങ്ങളായ് ചാരെയെത്തുമീ
നേരമിന്നോർക്കയായ് ഏകയായ് ജീവിതവീഥിയിലിന്നു ഞാൻ.....
ഏറെ കാതങ്ങൾ താണ്ടി നീ പോകവേ
ഏറുമെന്നിലെ നൊമ്പരത്താളുകൾ
പിന്തിരിഞ്ഞൊന്നു നോക്കവേ ഓർമയിൽ.
ദൂരമെത്രയോ ... നേരമിന്നേറെയായ്...
വർഷമേഘങ്ങൾ സാക്ഷിയായ് നിൽക്കവേ...
തിരികെയെത്തുന്നിതെൻ ആത്മശ്വാസമായ്
ഏറെ ദൂരങ്ങൾ താണ്ടി ഞാൻ പോകവേ
വീണ്ടെടുക്കുന്നിതെൻ ഓർമയെക്കൂടി ഞാൻ.

ആര്യനന്ദന സി
9 A ജി.എച്ച്.എസ്. പെരിങ്ങോട്ടുകുറിശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത