അകലെയാകുമീ ഓരോ നാളും
അരികിലായിരുന്നെങ്കിൽ ഞാൻ ഓർത്തു പോയീ
എന്നിൽ നിന്നെങ്ങകന്നു പോയ് ഓർമകൾ....
തേങ്ങുമോരോ കണ്ണീർ കണങ്ങളായ് ചാരെയെത്തുമീ
നേരമിന്നോർക്കയായ് ഏകയായ് ജീവിതവീഥിയിലിന്നു ഞാൻ.....
ഏറെ കാതങ്ങൾ താണ്ടി നീ പോകവേ
ഏറുമെന്നിലെ നൊമ്പരത്താളുകൾ
പിന്തിരിഞ്ഞൊന്നു നോക്കവേ ഓർമയിൽ.
ദൂരമെത്രയോ ... നേരമിന്നേറെയായ്...
വർഷമേഘങ്ങൾ സാക്ഷിയായ് നിൽക്കവേ...
തിരികെയെത്തുന്നിതെൻ ആത്മശ്വാസമായ്
ഏറെ ദൂരങ്ങൾ താണ്ടി ഞാൻ പോകവേ
വീണ്ടെടുക്കുന്നിതെൻ ഓർമയെക്കൂടി ഞാൻ.