ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/കിച്ചുവിന്റെ 101 ജീവികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിച്ചുവിന്റെ 101 ജീവികൾ

കൊറോണ കാലത്തെ അവധിക്ക് കിച്ചു വീട്ടിൽ പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ജീവജാലങ്ങളുടെ സവിശേഷതകൾ എഴുതിയ ഒരു പുസ്തകം അവന്റെ ശ്രദ്ധയിൽ പെട്ടത്. അവൻ കൗതുകത്തോടുകൂടി ആ പുസ്തകം എടുത്ത് വായിച്ചു. ആ പുസ്തകം ജീവികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആവേശവും ആകാംഷയും ജനിപ്പിച്ചു. അങ്ങനെ ഒരു ദിവസം അവൻ ഒരു പുസ്തകവും പേനയും കയിൽ പിടിച്ച് വീടിന് പുറത്തിറങ്ങി പൂന്തോട്ടത്തേയും വീടിന്റെ പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു. അപ്പോഴാണ് ഒരു പൂമ്പാറ്റ അവന്റെ ശ്രദ്ധയിൽ പെട്ടത്. പൂമ്പാറ്റയെ നന്നായി വീക്ഷിച്ച് അതിന്റെ പ്രത്യേകതകൾ എല്ലാം പുസ്തകത്തിൽ കുറിച്ചുവെച്ചു. ചില കാര്യങ്ങൾ വീടിലെ മുതിർന്നവരോട് ചോദിച്ചുവെങ്കിലും അവൻ പ്രതീക്ഷിച്ച മറുപടി ലഭിച്ചില്ല. വീടിലുള്ളവർക്കും ആ കാര്യങ്ങൾ അറിയുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവന്റെ അയൽവാസിയായ ഒരു മുത്തശ്ശി പ്രാവുകൾക്ക്‌ തീറ്റ കൊടുക്കുന്നത് ശ്രദ്ധയിൽ പെട്ടു. അവൻ മുത്തശ്ശിയുടെ അരികിൽ ചെന്ന് സംശയങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. മുത്തശ്ശി കൊടുത്ത മറുപടിയിൽ നിന്നും വൈവിധ്യങ്ങൾ നിറഞ്ഞ ജീവജാലങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ അവന് ആകാംഷയായി. ഓരോ ദിവസങ്ങൾ കഴിയുംതോറും അവന്റെ പുസ്തകം ജീവജാലങ്ങളുടെ പ്രത്യേകതകൾ കൊണ്ട് നിറഞ്ഞു................. ദിവസങ്ങൾ കടന്നു പോയി. കൊറോണ ഭീതിക്ക്‌ ശേഷം സ്കൂൾ തുറന്നു. അവന്റെ പ്രിയപ്പെട്ട ദിവസങ്ങൾ വീണ്ടും വന്നെത്തി. അങ്ങനെയിരിക്കെ ഒരു ദിവസം ടീച്ചർ എല്ലാവരോടും ഏതെങ്കിലും ഒരു ജീവജാലത്തെപ്പറ്റി കുറിപ്പ് തയ്യാറാക്കി കൊണ്ടുവരാൻ പറഞ്ഞു. കിച്ചു വളരെ സന്തോഷത്തോടുകൂടിയാണ് അന്ന് വീട്ടിൽ തിരിച്ചെത്തിയത്. ധൃതിയിൽ അവൻ റൂമിലേക്ക് ഓടി. അവൻ എഴുതി ഷെൽഫിൽ സൂക്ഷിച്ചിരുന്ന 101 ജീവജാങ്ങളെപ്പറ്റിയുള്ള ബുക്കെടുത്തു. അതിൽ അവനേറ്റവും പ്രിയ്യപ്പെട്ട ആദ്യം എഴുതിയ പൂമ്പാറ്റയെ കുറിച്ച് ആ പുസ്തകത്തിൽ നിന്നും തന്റെ സ്കൂൾ ബുക്കിലേക്ക് പകർത്തി. അടുത്ത ദിവസം കിച്ചു ടീച്ചറെ അത്ഭുതപ്പെടുത്തിയ ദിവസമായിരുന്നു. കിച്ചുവിൻെറ കുറിപ്പ് വായിച്ച ടീച്ചർ അവനെ അടുത്ത് വിളിച്ച് തനിക്ക് അറിയാത്ത കാര്യങ്ങളിൽ പോലും നീ എഴുതിയ കുറിപ്പിൽ ഉണ്ടെന്ന് കിച്ചുവിനോട് പറഞ്ഞു. അപ്പോൾത്തന്നെ കിച്ചു താൻ എഴുതിയ ജൈവവൈവിധ്യ പുസ്തകം ടീച്ചറെ കാണിച്ചു കൊടുത്തു. അത് വായിച്ച ടീച്ചർ വളരെയധികം അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. ഇത്രയും കഴിവുള്ള ഒരു കുട്ടിയെ ഒരിക്കലും കണ്ടില്ലെന്ന് ഭാവിക്കാൻ ടീച്ചർ കഴിഞ്ഞില്ല. ടീച്ചർ തന്റെ സുഹൃത്തിന്റെ സഹായത്തോടെ കിചുവിന്റെ കഴിവ് എല്ലാവരെയും അറിയിക്കാൻ തീരുമാനിച്ചു. ... .. അങ്ങനെ ഒരു തിങ്കളാഴ്ച കിച്ചു സ്കൂളിലേക്ക് വരുമ്പോൾ കണ്ടത് എല്ലാവരും തന്റെ അടുത്തേക്ക് ഓടിവന്നതും തന്നെ അഭിനന്ദിക്കുന്നതുമാണ്. സ്കൂളിൽ എന്തോ ആഘോഷം നടക്കാൻ പോകുന്നു എന്ന് അവനറിയാം... പക്ഷേ തന്നെ അഭിനന്ദിക്കുന്നതെന്തിനാണെന്ന് അവന് മനസ്സിലായില്ല. കുറച്ചു സമയം കഴിഞ്ഞ് അവൻ സ്റ്റേജിനു മുന്നിൽ വന്നിരുന്നു. ബാനർ വായിച്ച അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് കവിഞ്ഞൊഴുകുകയായിരുന്നു....... "കിച്ചുവിൻെറ 101 ജീവികൾ" പുസ്തക പ്രകാശനം.. അവൻ സന്തോഷത്തിൽ മതിമറന്നു നിന്നു പോയി........

കൃഷ്ണജ. എസ്
7 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ