ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് - പ്രവർത്തന റിപ്പോർട്ട്

2018 അദ്ധ്യയന വർഷം മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ആവേശപൂർവം പങ്കെടുക്കാറുണ്ട്. ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും, വാരാന്ത്യ പത്രം, സ്കൂൾ ഡിജിറ്റൽ മാഗസിൻ, എന്നിവ തയ്യാറാക്കുകയും ചെയ്തു. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ കൂട്ടിച്ചേർത്തു പ്രസന്റെഷൻ നിർമ്മിക്കുകയും സ്കൂൾ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു

കോവിഡ് കാലത്ത് വീടുകളിലിരുന്നു തന്നെ ചെയ്യാവുന്ന പ്രവർത്തനങ്ങളിലും എല്ലാ അംഗങ്ങളും ആവേശപൂർവ്വം പങ്കെടുത്തു. ലോക് ഡൗൺ കാലത്ത് ഗവൺമെന്റ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിൽ പത്താം തരത്തിൽ പഠിച്ച ശ്രീലക്ഷ്മിയുടെ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബോധവൽക്കരണ വീഡിയോകൾ, അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ഗെയിമുകൾ എന്നിവ നിർമ്മിച്ചു.

ഒമ്പതാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി പുതിയ ബാച്ച് സെലക്ട് ചെയ്തു. ഇപ്പോൾ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു.