ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക്കും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്കും പ്രകൃതിയും

മാതാവാണ് പ്രകൃതി. നമുക്ക് കിട്ടിയ വരദാനമാണത്. എന്നാൽ മനുഷ്യർ ഇന്ന് പ്രകൃതിയെ പല വിധത്തിലും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ ആർത്തിയും അഹങ്കാരവും ബുദ്ധിശൂന്യമായ പെരുമാറ്റവുമാണ് അതിന് കാരണം.ഇതിൽ പ്രധാനപ്പെട്ടതാണ് മനുഷ്യൻ്റെ പ്ലാസ്റ്റിക്ക് ഉപയോഗം. ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ പ്ലാസ്റ്റിക്ക് പ്രധാന പങ്കുഹിക്കുന്നു. പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചപ്പോൾ അതൊരു വലിയ കണ്ടുപിടിത്തമായിട്ടാണ് നാം കണക്കാക്കിയത്.നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഭൂരിഭാഗവും പ്ലാസ്റ്റിക്കായിത്തീർന്നു.ഇന്നിപ്പോൾ ഭൂമിയിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത എന്നാൽ ഭൂമിയെത്തന്നെ നശിപ്പിക്കുന്ന ഒരു വസ്തുവായി പ്ലാസ്റ്റിക്ക് മാറി. എന്നിരുന്നാലും മരങ്ങളെ സംരക്ഷിക്കുന്നതിൽ പ്ലാസ്റ്റിക്കിന് ചെറിയപങ്കുണ്ട്. നമ്മുടെ വീടുകളിലെ പ്ലാസ്റ്റിക്ക് ഫർണിച്ചറുകൾക്ക് പകരം മരം ഉപയോഗിച്ചിരുന്നെങ്കിൽ എത്ര മരം നശിച്ചുപ്പോയേനെ! നമ്മൾ മണ്ണിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകളാണ് പ്രധാന വില്ലന്മാർ.ഇത് മണ്ണിലലിഞ്ഞു ചേരാതെ കിടക്കുകയും മരങ്ങൾക്കും ചെടികൾക്കും വളരാൻ കഴിയാത്ത വിധം മണ്ണിനെ നശിപ്പിക്കുകയും ചെയ്യുന്നു. പലരും ഇതിനെ കത്തിച്ചു കളയുകയാണ് പതിവ്. ഈ പുക നമുക്ക് കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ സമ്മാനിക്കുന്നു. മറ്റൊന്ന് നാം ജലസ്രോതസ്സുകളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കാണ്. ഇവ ദ്രവിക്കാൻ ഓക്സിജൻ വേണം. അങ്ങനെ വെള്ളത്തിലുള്ള ഓക്സിജൻ്റെ അളവ് കുറയുന്നു.ഇങ്ങെനെയാണ് ജലാശയങ്ങൾ മലിനമാകുന്നത്. ജലാശയങ്ങൾ മലിനമാകുമ്പോൾ ജലജീവികൾ ചത്തുപൊങ്ങുന്നു.കാലങ്ങൾ കഴിയുമ്പോൾ കടലിലെ മീനുകളേക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാകും. ലോകത്ത് ഓരോ മിനുറ്റിലും ഒരു ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് ബാഗുകൾ വലിച്ചെറിയുന്നുണ്ട്. ഈ മാലിന്യങ്ങൾ നമുക്ക് സമ്മാനിക്കുന്നത് മാറാരോഗങ്ങളും പകർച്ചവ്യാദികളും മാത്രം. ലോകമിന്ന് കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലായ ഈ സമയത്തെങ്കിലും ചിന്തിക്കാം നമുക്ക് വിവേകത്തോടെ. പ്ലാസ്റ്റിക്കല്ല അത് ദുരുപയോഗം ചെയ്യുന്ന നമ്മളാണ് കുറ്റക്കാർ എന്ന സത്യം മനസ്സിലാക്കി രക്ഷിക്കാം നമുക്ക് നമ്മേ തന്നെ, ഈ പ്രകൃതിമാതാവിനെ

മുഹമ്മദ് ലിഹാൻ പി.സി
V I I I F ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം