ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ജൈവവൈവിധ്യ സംരക്ഷണം ഭൂമിയുടെ രക്ഷക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവവൈവിധ്യ സംരക്ഷണം ഭൂമിയുടെ രക്ഷക്കായ്

ഭൂമിയിൽ മനുഷ്യനും മറ്റു ജീവികൾക്കും തുല്ല്യ അവകാശമാണ്. സഹവർത്തിത്തമാണ് അതിന്റെ താളം. ആ താളം തെറ്റി തുടങ്ങി. സ്വന്തം സുഖസൗകര്യങ്ങൾക്കായി മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ അനേക ജീവജാലങ്ങളെ ഇല്ലാതാക്കി.ഈ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടണം ഭൂമിയെ,ഭൂമിയിലെ ജീവജാലങ്ങളെ കാത്തുസൂക്ഷിക്കണം.

ഒരുപാടൊരുപാട് സസ്യങ്ങളുടെയും ജന്തുക്കളുടെയും സാന്നിധ്യമാണ് ഭൂമിയെ ഭൂമിയാക്കുന്നത്. അവയുടെ പരസ്പര്യമാണ്ഭൂമിയുടെ സൗന്ദര്യം.ജൈവവൈവിധ്യമില്ലെങ്കിൽ ഭൂമി വെറും മരുഭൂമിയാണ്.ഭൂമി അങ്ങനെ ആവാതിരിക്കാനാണ് നാം ഇപ്പോൾ ശ്രമിക്കേണ്ടത്.സാങ്കേതിക പുരോഗതി കുതിച്ചു പായുകയാണ്. നമ്മുടെ നിലനിൽപ്പ്‌ പ്രകൃതിയുടെ ആരോഗ്യത്തിൽ ആസ്പദമാണെന്നുള്ള സത്യം നാം മറക്കുന്നു. എന്നാൽ ഇത് അപകടകരമാണ്.ജീവിക്കാനും ജീവിതസാഹചര്യങ്ങൾ നിലനിർത്താനും മനുഷ്യൻ അവലംബിക്കുന്നത് ഭൂമിലയിലെ ജൈവ വ്യവസ്ഥകളെയാണ്.നമ്മൾ ഈ ജൈവ വ്യവസ്ഥകളിൽ നിന്നും ഊറ്റിയെടുക്കുന്ന ആദായമാണ്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെയും പ്രധാനപ്പെട്ട വ്യവസായങ്ങുളടേയും വിവര സ്രോതസ്സുകളുടെയും സംസ്കാരങ്ങളുടെയും അടിത്തറ.കൃഷിഭൂമി,കായലുകൾ,വനം,നദികൾ,

പുൽമേടുകൾ,തടാകങ്ങൾ,സമുദ്രം എന്നിവയാണ് നമുക്ക് ഭക്ഷയവസ്തുക്കൾ തരുന്നത് നമുക്കുവേണ്ട കുടിവെള്ളം തരുന്നത്, സാംസ്‌കാരിക നേട്ടങ്ങളുടെയും ആത്മീയ മൂല്യങ്ങളുടെയും എല്ലാം അടിത്തറ ഇവയിൽ തന്നെയാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ ജൈവവ്യവസ്ഥകൾ മനുഷ്യനടക്കമുള്ള ആഘാതങ്ങൾക്കുവിധേയമായത് വളരെ വേഗത്തിലാണ്.

ഭൂമിയെന്ന ഗ്രഹത്തിന്റെ ജൈവീയവും, ഭൗതികവും ,രാസപരവുമായ അവസ്ഥയ്ക്ക് മാറ്റം വന്നത് വളരെ കൂടുതൽ അളവിലും വേഗത്തിലും ആയിരുന്നു.പ്രസ്തുത മാറ്റങ്ങളിലും പലതും, ഉദാഹരണമായി വർധിച്ച കാർഷിക ഉത്പാദനം മനുഷ്യ ക്ഷേമത്തിന് സഹായകമായിട്ടുണ്ട്.എന്നാൽ മത്സ്യവിഭോഷണം,ജലവിഭവഭൂഷണം വർധിച്ചുവരുന്ന മണ്ണൊലിപ്പ്,ഇവയൊന്നും നല്ല മാറ്റങ്ങളല്ല. ഇതിൽനിന്നു നാം മനസിലാക്കേണ്ടത് ജൈവവ്യവസ്ഥകളുടെ ഉപയോഗത്തിലും പരിപാലനത്തിലും ബുദ്ധിപൂർവ്വകമായ സമീപനങ്ങൾ വേണ്ടിവരും എന്നാണ്.

നൂറുനൂറു സ്‌ഥലങ്ങളിൽ ആയിരക്കണക്കിന് ജൈവശൃംഖലകൾക്കു തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്

ഉഷ്ണമേഖലാ വനങ്ങൾ,ആർട്ടിക്,തുന്ദ്ര,പവിഴപ്പുറ്റുകൾ,കൃഷിയിടങ്ങൾ തുടങ്ങിയ നിരവധി ജൈവ വ്യവസ്ഥകൾ തകർച്ചയുടെ ലക്ഷണങ്ങൾ

കാണിക്കാൻ തുടങ്ങിയിട്ടുണ്ട്.മനുഷ്യന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ ജൈവ വ്യവസ്ഥകളെ അവർ അമിതമായി ചൂഷണം ചെയ്യുന്നതാണ് ഇതിനു കാരണം.

പരിണാമത്തിന്റെ ഒടുവിലത്തെ കണ്ണിയും,അതീവ ബുദ്ധിശാലിയുമായ മനുഷ്യൻ യഥാർഥത്തിൽ സകല ചരാചരങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ കടപ്പെട്ടവനാണ്. പക്ഷെ താനൊഴികെ തന്റെ പൂർവികരെയും ഭൂമിയെയും നാശത്തിലേക്കു നയിക്കുന്ന നടപടികളാണ് മനുഷ്യൻ സ്വീകരിക്കുന്നത്.തിരിച്ചറിവിനും പ്രായശ്ചിത്തത്തിനും ഇനിയും സമയം വൈകിയിട്ടില്ല. ഭൂമി നമ്മുടേതല്ല,മറിച്ച്

നാം ഭൂമിയുടേതാണ് എന്ന തിരിച്ചറിവും,ലോകത്തിലെ ഭക്ഷ്യ ശൃംഖല ജാലത്തിലെ ഒരു കണ്ണി മാത്രമായ നമുക്ക് മാറുകണ്ണികളെയോ ശൃംഖലയെ മൊത്തമായോ ഭരിക്കാനോ നിയന്ത്രിക്കാനോ അവകാശമില്ല എന്ന വലിയ തിരിച്ചറിവും ഇതിൽ പെടുന്നു.നാം ഉൾപ്പടെ സകലജീവജാലങ്ങളും ഈ "ഭൂയോമിയുടെ അവകാശികളാണെന്ന"ബോധ്യത്തോടെ,ജൈവവൈവിധ്യത്തിന്റേതായ ഈ പതിറ്റാണ്ടിൽ നമുക്ക് നമ്മുടെ സഹജീവികളുടെയും,

ഭൂമിയുടെയും സംരക്ഷണമേറ്റെടുക്കാം.................................................................. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിൻറെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻറെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻറെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡിൻറെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.

ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിൻറെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിയ്ക്കുന്നു.

ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വീകരിച്ച ഊർജ്ജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിൽ വനപ്രദേശത്തിൻറെ വിസ്തൃതി കുറഞ്ഞ് വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വെള്ളത്തിൻറെയും വായുവിൻറെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങൾക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിൻറെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിൻറെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

ജലമലിനീകരണം, ഖരമാലിന്യത്തിൻറെ നിർമ്മാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പലവട്ടം ഞാൻ ആണയിട്ടു പറയുന്നു പ്രകൃതിയിലെ എങ്കിൽ നമ്മളില്ല ഈ വൈവിധ്യമാർന്ന ഭൂമിയാണ് നമ്മുടെ സ്വത്ത് അതിനെ ചെത്തുപിടിക്കാം ഭൂമിയെ സ്നേഹിച്ചു മുന്നേറാം ....

ജൈവവൈവിധ്യസംരക്ഷണത്തിന് സംരക്ഷണ കേന്ദ്രങ്ങൾ മാത്രം പോരാ നിയമങ്ങളും മതിയാവില്ല നമുക്കും ചിലതുചെയ്യാനുണ്ട്.......................

  • പ്പൂമ്പാറ്റകൾക്കും മറ്റു ഷഡ്പദങ്ങൾക്കും ജീവജാലങ്ങൾക്കും ഭക്ഷണമേകി അവരെ നിലനിർത്തുന്ന തരത്തിലുള്ള ചെടികളും ചെറുകാടുകളും

വളർത്തിക്കൊണ്ടുവരുക.

  • വിവിധ ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ കാവുകൾ സംരക്ഷഹിക്കുവാനുള്ള നടപ്പീടികൾ സ്വീകരിക്കുക സ്‌കൂൾ കാമ്പസുകളിലും പൊതുസ്ഥലങ്ങളിലും തണൽവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക.അവ മണ്ണൊലിപ്പുതടയുകയും,തണൽ നൽകുകയും കൂടാതെ ധാരാളം പക്ഷികൾക്ക്

ആവാസകേന്ദ്രമായി തീരുന്നു.

  • ജലസ്രോതസ്സുകളിലേക്ക് മാലിന്യങ്ങൾ നിഖക്ഷേപിക്കാതിരിക്കുക.
  • പ്ലാസ്റ്റിക്കിനും പോളിസ്റ്ററിനും പകരം തുണിയും കടലാസും പരമാവധിയുപയോഗിക്കുക.
  • മഴവെള്ള സംഭരണത്തിനുവേണ്ടി സാധ്യമായ മാർഗങ്ങൾ കൈക്കൊള്ളുക.
  • പഴങ്ങളും പച്ചക്കറികളും പരമാവധി വീട്ടിൽ തന്നെ കൃഷിചെയ്യാൻ ശ്രമിക്കുക.രാസവളങ്ങൾക്കു പകരം ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കുക.
  • മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുക.ജൈവമാലിന്യങ്ങൾ വളമായി ഉപയോഗിക്കുക .കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുക .പുനരുപയോഗിക്കാൻ കഴിയുന്നവയെ അത്തരത്തിൽ ഉപയോഗിക്കുക.
  • പൊതുജനങ്ങളെ ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റി ബോധവാന്മാരാക്കാൻ വേണ്ടി നമ്മളാൽ കഴിയുന്നവിധം പരിശ്രമിക്കുക .

ഇത്തരത്തിൽ നമ്മളാൽ കഴിയുന്നരീതിയിൽ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കുചേർന്നുകൊണ്ടു നാം പ്രവർത്തിക്കേണ്ടതാണ് .ഇതിൽ മനുഷ്യൻ അലംഭാവം കാണിക്കുന്നതുകൊണ്ടാണ് അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും മനുഷ്യന് നേരിടേണ്ടി വരുന്നത് .ഇനിയും ഇതിനെ ഗൗരവമായി കണ്ടുകൊണ്ടു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇതിലും വലിയ ദുരന്തങ്ങളെ നാം നേരിടേണ്ടി വരും.നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം .......



S.DEVANANDA
V I C ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം