ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/രണ്ടു പെൺ കുട്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടു പെൺ കുട്ടികൾ

....ഒരു ഗ്രാമത്തിൽ രണ്ട് സഹോദരിമാർ ഉണ്ടായിരുന്നു അമ്മു, ചിന്നു എന്നായിരുന്നു അവരുടെ പേര്.അമ്മു എല്ലായ്പ്പോഴും അമ്മയെ സഹായിക്കുമായിരുന്നു, ചിന്നു മഹാമടിയത്തിയും ആയിരുന്നു അമ്മുവിന്പക്ഷികളെയും മൃഗങ്ങളെയും വലിയ ഇഷ്ടമായിരുന്നു അവൾ തൻ്റെ സങ്കടങ്ങളും സന്തോഷവും അവരോടെല്ലാം പങ്കുവെക്കു മായിരുന്നു. ഒരു ദിവസം അമ്മു കളിക്കാൻ പോയി കളിച്ചു കൊണ്ടിരിക്കെ മഴ പെയ്തു മഴ നനഞ്ഞു കൊണ്ടായിരുന്നു അമ്മു വീട്ടിലേക്ക് വന്നത് അമ്മ അവളെ ചീത്ത പറഞ്ഞു രാത്രി ആയപ്പോൾ അമ്മുവിന് നല്ല പനി വന്നു അമ്മുവിനെയും കൊണ്ട് അമ്മ ആശുപത്രിയിലേക്ക് പോയി അമ്മുവിനെ അവിടെ അഡ്മിറ്റ് ചെയ്തു ,ആ സമയത്ത് ചിന്നു തനിച്ചായിരുന്നു വീട്ടിൽ അമ്മുവിന് രണ്ടു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു, മടിയത്തിയാ ചിന്നുവിന് 'വിട്ടുജോലികളെല്ലാം ചെയ്യേണ്ടി വന്നു, അങ്ങനെ അവളുടെ മടിയെല്ലാം മാറി.... ഗുണപാഠം, നമ്മൾ ഒരിക്കലും മടിയൻമാരാവരുത്.........

ദിയ.കെ
V E ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ