ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/പുളിമരത്തിന്റെ വിരുന്ന് പോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പുളിമരത്തിന്റെ വിരുന്ന് പോക്ക്

അടുക്കള വാതിലിൽ ഇരുന്നാണ് വെല്ലിമ്മ ചോറ് വാരിക്കൊടുക്കാറ്. അവിടന്ന് നോക്കിയാൽ തെക്ക് ഭാഗത്തെ തട്ടായി തിരിച്ച പറമ്പുകൾ കാണാം. രണ്ടുരുളയായപ്പോൾ കുട്ടികൾ ബഹളം വെക്കാൻ തുടങ്ങി. "വെല്ലിമ്മ ചോറിൽ കഥ കൂട്ടിയിട്ടില്ല"ചെറു ചിരിയോടെ അടുത്ത ഉരുള വായിലേക്ക് വെക്കുമ്പോഴാണ് കുട്ടികളുടെ കളിമരമായ പുളിമരം കാണുന്നത്. "മക്കളേ, ആ പുളി മരമില്ലേ. ഒരു വേനൽ കാലമൊടുവിൽ അതിന് വിരുന്ന് പോകാൻ അതിയായ ആഗ്രഹമുണ്ടായി. പോകാനൊരുങ്ങുമ്പോഴാണ് തന്റെ ഇലകളെല്ലാം കൊഴിഞ്ഞല്ലോ, തനിക്കൊരു ഭംഗിയുമില്ലല്ലോ എന്ന് തോന്നിയത്. അങ്ങനെ മഴ പെയ്തു. തളിരു വന്നു ഒപ്പം പൂക്കളും വിരിഞ്ഞു. വിരുന്ന് പോകാനൊരുങ്ങിയപ്പോ പൂക്കൾ പറഞ്ഞു "ഇപ്പൊ പോയാ ഞങ്ങളൊക്കെ കൊഴിഞ്ഞു പോകും. പൂക്കൾ ചെറിയ പുളികളായി. കുഞ്ഞുകുട്ടികളെയും കൊണ്ട് വിരുന്ന് പോകാൻ പറ്റില്ല , പുളിയെല്ലാം വലുതാവട്ടെ, പുളിമരം കാത്തിരുന്നു. പുളി മൂത്ത് പഴുത്ത് വീഴാൻ തുടങ്ങി ഒപ്പം ഇലയും കൊഴിഞ്ഞു. വിരുന്ന് പോവാൻ പുളിമരത്തിന് നാണമായി. ഇനി വിരുന്ന് പോവണ്ട എല്ലാവരും എന്നെക്കാണാൻ ഇവിടെ വരട്ടെ. കഥ തീർന്നതും പാത്രത്തിൽ ചോറും തീർന്നു.

അബ്ബാദ് ഫൈസൽ
V B ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ